ഡി.വൈ.എഫ്.ഐ നേതാവിന് മർദ്ദനം: 5 എസ്.ഡി.പി.ഐക്കാർ റിമാൻഡിൽ

Saturday 25 June 2022 12:00 AM IST

ബാലുശ്ശേരി: ഫ്ലക്സ് ബോർഡ് കീറിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ നേതാവായ ജിഷ്ണുരാജ് (24) എന്ന ദളിത് യുവാവിനെ മർദ്ദിച്ച കേസിൽ അഞ്ച് എസ്.ഡി.പി.ഐ പ്രവർത്തകർ റിമാൻഡിൽ. പാലോളിമുക്ക് സ്വദേശികളായ മുഹമ്മദ് സാലി രായ്യത്ത് താഴെകുനിയിൽ, റിയാസ് കുനിയിൽ, മുഹമ്മദ് ഇജാസ് പെട്ടാളിപൊയിൽ, ഷാലിദ് താഴെകോട്ടായിൽ, നജാസ് ഫാമിസ് കോത്താരി എന്നിവരെയാണ് കോഴിക്കോട് സെഷൻസ് കോടതി റിമാൻഡ് ചെയ്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. ഇതിൽ പലരും ഒളിവിലാണ്.

പ​ട്ടി​ക​ജാ​തി​ ​ക​മ്മി​ഷൻ

സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ത്തു

​പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​യ​ ​ജി​ഷ്‌​ണു​ ​രാജിനെ​ആക്രമിച്ച ​സം​ഭ​വ​ത്തി​ൽ​ ​പ​ട്ടി​ക​ജാ​തി​ ​പ​ട്ടി​ക​ ​ഗോ​ത്ര​ ​വ​ർ​ഗ​ ​ക​മ്മി​ഷ​ൻ​ ​സ്വ​മേ​ധ​യാ​ ​കേ​സെ​ടു​ത്തു.​ ​ജി​ഷ്ണു​രാ​ജി​നെ​തി​രെ​ ​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പി​ൽ​ ​കേ​സെ​ടു​ത്ത​ ​പൊ​ലീ​സു​കാ​ർ​ക്കെ​തി​രെ​ ​പ​ട്ടി​ക​ ​ജാ​തി​ ​-​ ​പ​ട്ടി​ക​വ​ർ​ഗ​ ​അ​തി​ക്ര​മ​ ​നി​രോ​ധ​ന​ ​നി​യ​മം​ ​അ​നു​സ​രി​ച്ച് ​കേ​സെ​ടു​ത്ത് ​പ​ദ​വി​ക​ളി​ൽ​ ​നി​ന്ന് ​മാ​റ്റി​നി​റു​ത്ത​ണ​മെ​ന്നും​ ​ഇ​യാ​ളെ​ ​ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രെ​ ​കൊ​ല​പാ​ത​ക​ശ്ര​മം,​ ​ഭീ​ക​ര​ ​പ്ര​വ​ർ​ത്ത​നം,​ ​പ​ട്ടി​ക​ ​ജാ​തി​ ​പ​ട്ടി​ക​ ​വ​ർ​ഗ്ഗ​ ​അ​തി​ക്ര​മ​ ​നി​രോ​ധ​ന​ ​നി​യ​മം​ ​എ​ന്നി​വ​ ​അ​നു​സ​രി​ച്ച് ​കേ​സെ​ടു​ക്ക​ണ​മെ​ന്നും​ ​ക​മ്മീ​ഷ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​മൂ​ന്ന് ​ദി​വ​സ​ത്തി​ന​കം​ ​അ​ന്വേ​ഷി​ച്ച് ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​ൻ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​ക​മ്മീ​ഷ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​താ​യി​ ​ര​ജി​സ്ട്രാ​ർ​ ​ഷേ​ർ​ളി​ .​പി​ ​അ​റി​യി​ച്ചു.

Advertisement
Advertisement