അടുക്കളയിലെ അടുപ്പിനടിയിൽ ഒരു മൂർഖൻ; പാമ്പിനെ രക്ഷിക്കാനെത്തിയ വാവ കണ്ടത് ദയനീയമായ കാഴ്‌ച

Saturday 25 June 2022 6:52 PM IST

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് കടയിൽ മുടുമ്പ് ദേവി ക്ഷേത്രത്തിനടുത്തുള്ള ഒരു വീടിന് പിന്നിൽ അടുക്കളയോട് ചേർന്ന ഭാഗത്ത് ഒരു വലിയ മൂർഖൻ പാമ്പ് ഇരയെ വിഴുങ്ങിയിട്ട് ഇരിക്കുന്നു എന്ന് പറഞ്ഞാണ് വാവ സുരേഷിനെ വീട്ടുകാർ വിളിച്ചത്. ഇതിനിടയിൽ മൂർഖൻ അടുപ്പിന് അടിയിൽ വിറകും,തൊണ്ടും കൂട്ടിയിട്ടിരിക്കുന്നതിനിടയിലേക്ക് കയറി.

വിറകുകൾ മാറ്റിയതും വാവക്ക് നേരെ കൊത്താൻ ഒരു ശ്രമം നടത്തി. പെരുച്ചാഴിയെ വിഴുങ്ങിയ മൂർഖൻ നല്ല ക്ഷീണിതനാണ്. വിഴുങ്ങി ഇരയെ കാക്കാൻ പോലും പാമ്പിന് ആകുന്നില്ല,അതുകാരണം മരണം വരെ സംഭവിക്കാം. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.