പെൻഷണേഴ്സ് അസോ. വനിതാ കൺവെൻഷൻ

Sunday 26 June 2022 12:46 AM IST

കൊല്ലം: പെൻഷൻ പറ്റിയ വനിതകൾ അവശതയുടെ പേരിൽ വീടുകളിൽ ഒതുങ്ങിക്കൂടരുതെന്ന് കെ.എസ്.എസ്.പി.എ വനിതാ ഫാറം സംസ്ഥാന പ്രസിഡന്റ്‌ എ.നസിംബീവി പറഞ്ഞു. പെൻഷണേഴ്സ് അസോ. കൊല്ലം നിയോജക മണ്ഡലം വനിതാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

നിയോജകമണ്ഡലം പ്രസിഡന്റ്‌ എസ്. സുവർണകുമാരിഅമ്മ അദ്ധ്യക്ഷയായി. എസ്.വിജയകുമാരി, മാര്യത്ത്, ഷൈലജ അഴകേശൻ, രാജമണി, റീത്താമ്മ ജോസഫ് എന്നിവർ സംസാരിച്ചു. പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ്‌ എ.എ. റഷീദ് ഉദ്ഘാടനം ചെയ്തു. പ്രേംനാഥ് അദ്ധ്യക്ഷനായി. പി.ഗോപാലകൃഷ്ണൻ നായർ, ജി.ജ്യോതിപ്രകാശ്‌, വാര്യത്ത് മോഹൻകുമാർ, ഡി.അശോകൻ, ജി.ബാലചന്ദ്രൻ പിള്ള, ജി.യശോധരൻ പിള്ള, എൽ.ശിവപ്രസാദ്, ജി.വിജയൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement