ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയർപ്പിക്കാൻ ഇ- ഹുണ്ടിക

Sunday 26 June 2022 12:58 AM IST

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് കാണിക്കയർപ്പിക്കാൻ ഇ - ഹുണ്ടിക സ്ഥാപിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. സ്മാർട്ട് ഫോൺ കൈവശമുള്ള ഭക്തർക്ക് ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് കാണിക്ക സമർപ്പിക്കാം. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് സമീപം നിലവിലുള്ള ഭണ്ഡാരത്തിന് സമീപത്താണ് ഇ - ഹുണ്ടിക സ്ഥാപിക്കുക. ഇ - ഹുണ്ടിക വഴി ലഭിക്കുന്ന തുക ഓരോ മാസത്തെയും ഭണ്ഡാരം എണ്ണലിൽ ഉൾപ്പെടുത്തി രേഖപ്പെടുത്താനും ഭരണസമിതി യോഗം തീരുമാനിച്ചു. എസ്.ബി.ഐയുമായി സഹകരിച്ച് ഇതിനായി പ്രത്യേക അക്കൗണ്ട് തുറക്കും. ഭരണസമിതി യോഗത്തിൽ ദേവസ്വം ചെയർമാൻ ഡോ:വി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളും പങ്കെടുത്തു.

Advertisement
Advertisement