ഐറിഷ് പരീക്ഷ

Sunday 26 June 2022 5:17 AM IST

ഇന്ത്യ - അയർലൻഡ് ഒന്നാം ട്വന്റി-20 ഇന്ന്

ഡ​ബ്ലി​ൻ​:​ ​ഇ​ന്ത്യ​യും​ ​അ​യ​ർ​ല​ൻ​ഡും​ ​ത​മ്മി​ലു​ള്ള​ ​ട്വ​ന്റി​ ​-20​ ​പ​ര​മ്പ​ര​യ്ക്ക് ​ഇ​ന്ന് ​തു​ട​ക്ക​മാ​കും.​ ​ലോ​ക​ക​പ്പ് ​ല​ക്ഷ്യം​ ​വ​ച്ചു​ള്ള​ ​മു​ന്നൊ​രു​ക്ക​മെ​ന്ന​ ​നി​ല​യി​ലാ​ണ് ​ഇ​ന്ത്യ​ ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​ഈ​ ​പ​ര​മ്പ​ര​യെ​ ​സ​മീ​പി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​ത്രി​ 9​ ​മു​ത​ൽ​ ​അ​യ​ർ​ല​ൻ​ഡി​ലെ​ ​ഡ​ബ്ലി​നി​ലെ​ ​വി​ല്ലേ​ജ് ​സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ​മ​ത്സ​രം.
ഇം​ഗ്ല​ണ്ട് ​പ​ര്യ​ട​ന​ത്തി​ലായി​രി​ക്കു​ന്ന​ ​സീ​നി​യ​ർ​ ​താ​ര​ങ്ങ​ളു​ടെ​ ​അ​ഭാ​വ​ത്തിൽ ​ഹാ​ർ​ദ്ദി​ക് ​പാ​ണ്ഡ്യ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​മാ​ണ് ​അ​യ​ർ​ല​ൻ​ഡി​നെ​ ​നേ​രി​ടാ​നൊ​രു​ങ്ങു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​ഐ.​പി.​എ​ല്ലി​ലും​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രാ​യ​ ​പ​ര​മ്പ​ര​യി​ലും​ ​ത​ക​ർ​പ്പ​ൻ​ ​പ്ര​ക​ട​നം​ ​പു​റ​ത്തെ​ടു​ത്ത​ ​വെ​റ്റ്‌​റ​ൻ​ ​താ​രം​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്കാ​ണ് ​ടീ​മി​ന്റെ​ ​ശ്ര​ദ്ധാ​കേ​ന്ദ്രം.​ ​
പ​രി​ക്കി​ൽ​ ​നി​ന്ന് ​മോ​ചി​ത​നാ​യെ​ത്തി​യ​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വി​നും​ ​താ​ളം​ ​ക​ണ്ടെ​ത്താ​ൻ​ ​ന​ല്ല​ ​അ​വ​സ​ര​മാ​ണ് ​ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.​ ​മ​ല​യാ​ളി​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ബാ​റ്റ​ർ​ ​സ​ഞ്ജു​ ​സാം​സ​ണും​ ​മി​ക​ച്ചൊ​രു​ ​അ​വ​സ​ര​മാ​ണി​ത്.
ഉ​മ്രാ​നും​ ​
അ​ർ​ഷ​ദീ​പും

ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റി​ലെ​ ​പു​ത്ത​ൻ​ ​സ്പീ​ഡ് ​ഐ​ക്ക​ണു​ക​ളാ​യ​ ​ഉ​മ്രാ​ൻ​ ​മാ​ലി​ക്കിനും​ ​അ​ർ​ഷ​ദീ​പ് ​സിം​ഗി​നും​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ൽ​ ​അ​ര​ങ്ങേ​റ്റ​ത്തി​ന് ​അ​വ​സ​രം​ ​ല​ഭി​ക്കു​മോ​യെ​ന്നാ​ണ് ​ഇ​ന്ത്യ​ൻ​ ​ആ​രാ​ധ​ക​ർ​ ​ഉ​റ്റു​ ​നോ​ക്കു​ന്ന​ത്.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രാ​യ​ ​പ​ര​മ്പ​ര​യി​ൽ​ ​ഇ​രു​വ​രും​ ​ടീ​മി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​ഒ​ര​വ​സ​രം​ ​പോ​ലും​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.​
​ഭു​വ​നേ​ശ്വ​‌​ർ​ ​കു​മാ​റും​ ​ഹ​ർ​ഷ​ൽ​ ​പ​ട്ടേ​ലും​ ​ആ​വേ​ശ് ​ഖാ​നു​മാ​ണ് ​ടീ​മി​ലു​ള്ള​ ​മ​റ്റ് ​പേ​സ​ർ​മാ​ർ.​ ​അ​യ​ർ​ല​ൻ​ഡി​നെ​തി​രെ​ ​ഇ​രു​വ​‌​ർ​ക്കും​ ​അ​വ​സ​രം​ ​ല​ഭി​ച്ചേ​ക്കു​മെ​ന്ന് ​ത​ന്നെ​യാ​ണ് ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.​ ​ലോ​ക​ക​പ്പ് ​ടീ​മി​ൽ​ ​സ്ഥാ​നം​ ​ഏ​റെ​ക്കു​റെ​ ​ഉ​റ​പ്പി​ച്ചു​ ​ക​ഴി​ഞ്ഞ​ ​യൂ​സ്‌​വേ​ന്ദ്ര​ ​ച​ഹ​ലി​ന് ​വി​ശ്ര​മം​ ​ന​ൽ​കി​ ​ര​വി​ ​ബി​ഷ്ണോ​യി​യെ​ ​അ​വ​സാ​ന​ ​പ​തി​നൊ​ന്നി​ൽ​ ​ഉ​പ്പെ​ടു​ത്താ​നും​ ​ആ​ലോ​ച​ന​യു​ണ്ട്.
വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ആ​ര്
സ്ഥി​രം​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​റി​ഷ​ഭ് ​പ​ന്തി​ന്റെ​യും​ ​കെ.​എ​ൽ​ ​രാ​ഹു​ലി​ന്റെ​യും​ ​അ​ഭാ​വ​ത്തി​ൽ​ ​പ​ര​മ്പ​ര​യി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​മൂ​ന്ന് ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ചോ​യി​സു​ക​ളാ​ണ് ​ഉ​ള്ള​ത്.​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്ക്,​ ​ഇ​ഷാ​ൻ​ ​കി​ഷ​ൻ,​ ​സ​ഞ്ജു​ ​സാം​സ​ൺ.​ ​എ​ന്നാ​ൽ​ ​അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ച്ച് ​ബി.​സി.​സി.​ഐ​ ​പു​റ​ത്തി​റ​ക്കി​യ​ ​പ​ത്ര​ക്കു​റി​പ്പി​ൽ​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്കി​ന്റെ​ ​പേ​രി​നൊ​പ്പം​ ​മാ​ത്ര​മേ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​എ​ന്ന് ​എ​ഴു​തി​യി​ട്ട​ുണ്ടാ​യി​രു​ന്നു​ള്ളൂ.
ട്വ​ന്റി​-20​ ​ലോ​ക​ക​പ്പ് ​ടീ​മി​ൽ​ ​അ​വ​സാ​ന​ ​ഇ​ല​വ​നി​ൽ​ ​നി​ല​വി​ലെ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​വ​സ​രം​ ​ല​ഭി​ക്കാ​നി​ട​യു​ള്ള​ത് ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്കി​നാ​ണ്.​ ​ഫി​നി​ഷ​ർ​ ​റോ​ളി​ൽ​ ​പു​റ​ത്തെ​ടു​ക്കു​ന്ന​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​കാ​ർ​ത്തി​ക്കി​ന്റെ​ ​പ്ല​സ് ​പോ​യി​ന്റ്.​ ​ഇ​ഷാ​നെ​ ​രോ​ഹി​തി​നും​ ​-​ ​രാ​ഹു​ലി​നും​ ​പ​ക​ര​ക്ക​രാ​നാ​യി​ ​ബാ​ക്ക് ​അ​പ്പ് ​ഓ​പ്പ​ണ​റാ​യെ​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​സാ​ധ്യ​ത​യു​ള്ളൂ.​ ​അ​തേ​സ​മ​യം​ ​കഴിഞ്ഞ പരമ്പരയിൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രെ​ ​ഏ​റ്റ​വും​ ​ക​ടൂ​ത​ൽ​ ​റ​ൺ​സ് ​നേ​ടി​യ​ ​താ​രം​ ​ഇ​ഷാ​നാ​യി​രു​ന്നു.​
സ​ഞ്ജു​വി​ന് ​സാ​ധ്യ​ത​ ​കു​റവാണെ​ന്നാ​ണ് ​വി​ദ​ഗ​ദ്ധ​ർ​ ​പ​റ​യു​ന്ന​ത്.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​പ​ര​മ്പ​ര​യി​ൽ​ ​സ​ഞ്ജു​ ​ഇ​ല്ലാ​യി​രു​ന്നു.​ ​സ​ഞ്ജു​വി​ന്റെ​ ​പൊ​സി​ഷ​നാ​യ​ ​ടോ​പ് ​മി​ഡി​ൽ​ വ​ൻ​ ​തോ​ക്കു​ക​ൾ​ ​ഉ​ണ്ട് ​താ​നും.
3,4​ ​ആരൊക്കെ
പ​ര​മ്പ​ര​യി​ൽ​ ​മൂ​ന്ന് ​നാ​ല് ​ന​മ്പ​റു​ക​ളി​ലേ​ക്ക് ​പ​രി​ഗ​ണി​ക്കാ​ൻ​ ​സൂ​ര്യ​കു​മാ​ർ,​ ​സ​ഞ്ജു,​ദി​പ​ക് ​ഹൂ​ഡ,​ ​വെ​ങ്കി​ടേ​ഷ് ​അ​യ്യ​ർ​ ,​​​ ​രാ​ഹു​ൽ​ ​ത്രി​പ​തി​ ​എ​ന്നി​വ​രാ​ണ് ​കാ​ത്ത് ​നി​ൽ​ക്കു​ന്ന​ത്.​
​പ​രി​ക്കി​ൽ​ ​നി​ന്ന് ​മോ​ചി​ത​നാ​യ​ ​സൂ​ര്യ​ ​മൂ​ന്നാം​ ​ന​മ്പ​റി​ൽ​ ​ഇ​റ​ങ്ങു​മെ​ന്ന് ​ഏ​റെ​ക്കു​റെ​ ​ഉ​റ​പ്പാ​ണ്.

ലൈവ്

രാത്രി 9 മുതൽ സോണി ലൈവിലും സോണി സിക്സിലും

Advertisement
Advertisement