അയർലാൻഡിനെതിരായ ആദ്യ ടി ട്വന്റി ടീമിൽ സഞ്ജു ഇല്ല, ട്വിറ്ററിൽ ടീം മാനേജ്മെന്റിനെതിരെ പ്രതിഷേധവുമായി ആരാധകർ

Sunday 26 June 2022 9:29 PM IST

ഡബ്ളിൻ: അയർലാൻഡിനെതിരായ ആദ്യ ടി ട്വന്റിയിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ഹാർദ്ദിക്ക് പാണ്ഡ്യ ബൗളിംഗ് തിരഞ്ഞെടുത്തു. കനത്ത മഴ മൂലം നിശ്ചയിച്ചതിനും അരമണിക്കൂറോളം വൈകിയാണ് ടോസിനായി ഇരു ക്യാപ്ടന്മാരും ഗ്രൗണ്ടിൽ എത്തിയത്. ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ ഉമ്രാൻ മാലിക്ക് ഇടം പിടിച്ചു. ഐ പി എല്ലിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഉമ്രാന്റെ ആദ്യ അന്താരാഷ്ട്ര മത്സമാണിത്.

അതേസമയം മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്ടനുമായ സഞ്ജു സാംസണിന് ഇത്തവണയും ടീമിൽ ഇടംപിടിക്കാൻ സാധിച്ചില്ല. ദിനേഷ് കാർത്തിക്കാണ് സഞ്ജുവിന് പകരം വിക്കറ്റിന് പിന്നിൽ നിൽക്കുക. ​അ​യ​ർ​ലാൻ​ഡി​നെ​തി​രാ​യ​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ച്ച് ​ബി.​സി.​സി.​ഐ​ ​പു​റ​ത്തി​റ​ക്കി​യ​ ​പ​ത്ര​ക്കു​റി​പ്പി​ൽ​ ​ദി​നേ​ഷ് ​കാ​ർ​ത്തി​ക്കി​ന്റെ​ ​പേ​രി​നൊ​പ്പം​ ​മാ​ത്ര​മേ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​എ​ന്ന് ​എ​ഴു​തി​യി​ട്ടുണ്ടാ​യി​രു​ന്നു​ള്ളൂ.സഞ്ജുവിന് അവസരം നൽകാത്തതിൽ ബിസിസിഐയുടെ ട്വിറ്റർ ഹാൻഡിലിൽ ആരാധകരുടെ വക കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ​

ടീം: ഇന്ത്യ: റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്ടൻ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, ​​യുസ്‌വേന്ദ്ര ചാഹൽ, ഉംറാൻ മാലിക്.

അയർലാൻഡ്: പോൾ സ്റ്റിർലിംഗ്, ആൻഡി ബാൽബിർണി (ക്യാപ്ടൻ), ഗാരെത് ഡെലാനി, ഹാരി ടെക്ടർ, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ), ജോർജ്ജ് ഡോക്രെൽ, മാർക്ക് അഡയർ, ആൻഡി മക്ബ്രൈൻ, ക്രെയ്ഗ് യംഗ്, ജോഷ് ലിറ്റിൽ, കോനർ ഓൾഫെർട്ട്

Advertisement
Advertisement