മെഡിസെപിൽ സർക്കാർ വിഹിതം വേണം: സെറ്റോ
Monday 27 June 2022 12:00 AM IST
തിരുവനന്തപുരം: മെഡിസെപിൽ സർക്കാർ വിഹിതവും ഒ.പി ചികിത്സയും ഇല്ലാത്തത് വഞ്ചനാപരമാണെന്നും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും സെറ്റോ ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു. ജീവനക്കാരുടെ ആരോഗ്യസുരക്ഷ സർക്കാർ ഉത്തരവാദിത്വമാണ്. മെഡിസെപ് നടപ്പിലാവുന്നതോടെ ചികിത്സാസഹായമായി നൽകിയിരുന്ന 200കോടിരൂപനേട്ടമാവുകയാണ്. ഇതിനെ സർക്കാർ വിഹിതമായി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രീമിയംതുക കുറയ്ക്കണം. പദ്ധതി നടപ്പാക്കുന്ന ഒാറിയന്റൽ ഇൻഷ്വറൻസുമായുള്ള സർക്കാർ കരാർ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.