ബെവ്കോ ജീവനക്കാരുടെ മാർച്ചും ധർണയും
Monday 27 June 2022 12:00 AM IST
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിൽ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതിലും സർക്കാരിന്റെയും മാനേജ്‌മെന്റിന്റെയും പീഡനനയത്തിലും കോർപ്പറേഷനെ തകർക്കുന്ന നടപടികളിലും പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 1ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. രാവിലെ 11ന് മാർച്ച് ആരംഭിക്കും. 20 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും സംഘടന അറിയിച്ചു.