നാഷണൽ ലോക് അദാലത്തിൽ 3158 കേസുകൾ തീർപ്പായി

Monday 27 June 2022 12:11 AM IST
നാഷണൽ ലോക് അദാലത്ത്

കോഴിക്കോട്: നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെയും നിർദ്ദേശാനുസരണം കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ നാഷണൽ ലോക് അദാലത്തിൽ 3158 കേസുകൾ തീർപ്പാക്കി. 15.16 കോടി രൂപ വിവിധ കേസുകളിൽ നൽകുന്നതിനായി ഉത്തരവായി. കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, കുന്ദമംഗലം, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവിൽ കേസുകൾ, വാഹനാപകട കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തു തീർക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പാ സംബന്ധമായ കേസുകൾ തുടങ്ങിയവ പരിഗണിച്ചു. കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജ് എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അദാലത്ത് എകോപിപ്പിച്ചു.

ജുഡീഷ്യൽ ഓഫീസർമാരായ രാജീവ് ജയരാജ് ( അഡീഷണൽ ജില്ലാ ജഡ്ജ് 4, കോഴിക്കോട് ), കെ.കെ. പ്രിയ. ( അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് (പോകസോ), കോഴിക്കോട് ), കെ. രാജേഷ്( സ്‌പെഷ്യൽ ജഡ്ജ് , ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോർട്ട് കോഴിക്കോട് ), എം.സി. ബിജു ( മുൻസിഫ് മജിസ്‌ട്രേറ്റ് , കോഴിക്കോട് ), എസ്. സൂരജ് ( സബ് ജഡ്ജ് , കോഴിക്കോട് ), കൃഷ്ണൻകുട്ടി ( റിട്ടയേർഡ് ജില്ലാ ജഡ്ജ് ), പി.എം. ആമിനക്കുട്ടി ( മുൻസിഫ് മജിസ്‌ട്രേറ്റ് , കൊയിലാണ്ടി )ഡിൻസി ഡേവിസ് ( ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് , പേരാമ്പ്ര ) , നിജേഷ് കുമാർ ( മുൻസിഫ് മജിസ്‌ട്രേറ്റ് , പേരാമ്പ്ര ) , രമേശൻ ( റിട്ട.സബ് ജഡ്ജ് ), ടി.എം. സൗമ്യ ( മുൻസിഫ് മജിസ്‌ട്രേറ്റ് , നാദാപുരം ) എന്നിവരാണ് കേസുകൾ തീർപ്പാക്കിയത്.

Advertisement
Advertisement