വിദ്യാർത്ഥികളെ അനുമോദിച്ചു

Monday 27 June 2022 12:20 AM IST
കുന്ദമംഗലം പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിലെ എസ്എസ് എൽസി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനചടങ്ങ് സിനിമ-നാടക നടൻ വിജയൻ വി നായർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് 23ാം വാർഡിലെ എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെ വാർഡ് മെമ്പർ ഫാത്തിമ ജെസ്ലിൻ ഉപഹാരം നൽകി അനുമോദിച്ചു. ചലച്ചിത്ര -നാടക നടൻ വിജയൻ വി നായർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.ഷമീൽ, സുബ്രഹ്മണ്യൻ കോണിക്കൽ, കെ.കെ.മുഹമ്മദ്‌, പി. എൻ.ശശിധരൻ, ടി.പി.നിധീഷ്, ടി.മൊയ്‌തീൻ, സുധീർ കരുവാരപറ്റ, ഒ.എം.റഷീദ്, ഷൗക്കത്ത് ഒ.കെ, റഫീഖ് എം.വി, കുടുംബശ്രീ സി‌‌‌.ഡി.എസ് ജയശ്രീ, ഫാഹിത.കെ.കെ, നാസർ.കെ.കെ, അൽത്താഫ്.പി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement