@ വൈദ്യുതി നിരക്ക് വർദ്ധന വൈദ്യുതി ബിൽ കത്തിച്ച് ബി.ജെ.പി പ്രതിഷേധം

Monday 27 June 2022 12:26 AM IST
ബി.ജെ.പി

കോഴിക്കോട്: വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളയിൽ വൈദ്യുതി ഭവന് മുന്നിൽ ബിൽ കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു. ഭീമമായി ഇലക്ട്രിസിറ്റി ചാർജ് വർദ്ധിപ്പിക്കാനുളള തീരുമാനം ജനങ്ങളോടുളള വെല്ലുവിളിയാണെന്ന് സജീവൻ പറഞ്ഞു. മീറ്റർ വാടക, അശാസ്ത്രീയമായ സ്ലാബ് വ്യവസ്ഥ, ഉയർന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടങ്ങി നിലവിലെ ചാർജ് തന്നെ ജനങ്ങൾക്ക് താങ്ങാൻ പറ്റാത്തതാണ്. ഗാർഹിക വൈദ്യുതി നിരക്ക് 6.6 ശതമാനമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ജനങ്ങളെ പിഴിഞ്ഞ് ആഢംബര കാറുകൾ വാങ്ങൽ, വാർഷികാഘോഷങ്ങൾ, ലോക കേരളസഭ, ഭരണ പരിഷ്‌കാര കമ്മിഷൻ, ഉപദേശകർ എന്നിവയിലൂടെ ധൂർത്തടിക്കുകയാണ്. ജനങ്ങളുടെമേൽ അധികഭാരം അടിച്ചേൽപ്പിക്കാതെ കുടിശ്ശികയായ 3000 കോടി ഈടാക്കാനുളള നടപടിയാണെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, ജില്ലാ സെക്രട്ടറി അനുരാധ തായാട്ട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ തിരുവണ്ണൂർ ബാലകൃഷ്ണൻ, ദീപ ടി. മണി, എൻ.പി.പ്രകാശൻ , പ്രവീൺ തളിയിൽ, എം.ജഗന്നാഥൻ , മധു കാട്ടുവയൽ, പി.കെ.മാലിനി, സരള മോഹൻദാസ്, ടി.പ്രജോഷ്, ശാന്തി ജയൻ, വി.വി.സജീന്ദ്രൻ, എൻ.പി.സിദ്ധാർത്ഥൻ, ടി.പി.സുനിൽ രാജ്, എൻ.പി.ജയകുമാർ, കെ. ബസന്ത് , പി.ശിവദാസൻ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement