ബാറ്ററി മോഷ്ടാവ് പിടിയിൽ

Monday 27 June 2022 12:28 AM IST

കൊല്ലം: ബൈപ്പാസിൽ പാർക്ക് ചെയ്ത വാഹനത്തിൽ നിന്നു ബാറ്ററി മോഷ്ടിച്ച കേസിൽ ഇരവിപുരം വാളത്തുംഗൽ ചേതനാ നഗർ 167 ഉണ്ണി നിവാസിൽ ഉണ്ണിയെ (27) കിളികൊല്ലൂർ പൊലീസ് പിടികൂടി.

പാൽക്കുളങ്ങര ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നു ഏതാനും ദിവസം മുമ്പ് ബാറ്ററി മോഷണം പോയതായി കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഉണ്ണിക്കെതിരെ കൊല്ലം ഈസ്റ്റ്, ഇരവിപുരം, തമ്പാനൂർ, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ട്.

Advertisement
Advertisement