ടെയിലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു

Monday 27 June 2022 12:28 AM IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ടെയിലേഴ്സ് അസോസിയേഷന്റെ സംസ്ഥാന പൊതുസമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയിലെ അംഗത്തിന് അർഹമായ പെൻഷൻ ലഭ്യമാക്കുന്നതുൾപ്പെടെ സംഘടനയുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. രാമൻ ചെന്നിക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി. കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്സൺ ജി. രാജമ്മ, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ. രാമു, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ബി.ആർ. പ്രതാപൻ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സി. സുദർശനൻ, തോട്ടയ്ക്കാട് മോഹൻദാസ്, കെ.പി. ദിനേശൻ, സ്വാഗതസംഘം ജനറൽ കൺവീനർ ബി. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി സി. സുദർശനൻ (സംസ്ഥാന പ്രസിഡന്റ്), കെ.എൻ. ദേവരാജൻ (ജനറൽ സെക്രട്ടറി), എം.വി. സെബാസ്റ്റ്യൻ (ട്രഷറർ), തോട്ടയ്ക്കാട് മോഹനൻ, പി.വി ജേക്കബ്, കെ.പി. ദിനേശൻ (വൈസ് പ്രസിഡന്റുമാർ), സുരേഷ്‌കുമാർ എൻ, പി.ടി. ശിവൻകുട്ടി, ശ്യാമളാമ്മ പി, ജയകുമാരി ബി. (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement