സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ: അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് ഇനി ഓപ്പൺ ബാലറ്റ്

Monday 27 June 2022 12:39 AM IST

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ ചെയർമാന്മാർക്കെതിരായ അവിശ്വാസ പ്രമേയത്തിനുള്ള വോട്ടെടുപ്പ് ഇനി ഓപ്പൺ ബാലറ്റിലൂടെ മാത്രം. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പിൻ വശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം, അല്ലാത്ത വോട്ടുകൾ അസാധുവാകുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.

നിലവിൽ ഇത്തരം അവിശ്വാസപ്രമേയ ചർച്ചയിൽ വോട്ടെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ വ്യക്തതയുണ്ടായില്ല. ഓരോ തദ്ദേശസ്ഥാപനവും ഇഷ്ടാനുസരണം വോട്ടെടുപ്പ് നടത്തുന്നത് തർക്കങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷണർ സർക്കാരിന് ശുപാർശ നൽകുകയായിരുന്നു. അവിശ്വാസം പാസായാൽ ചെയർമാന്റെ ഒഴിവ് സർക്കാരിനെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉടൻ അറിയിക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാർക്കും, ഉപാദ്ധ്യക്ഷന്മാർക്കുമെതിരായ അവിശ്വാസ പ്രമേയ വേട്ടെടുപ്പ് ഓപ്പൺ ബാലറ്റിലൂടെയാണ്

Advertisement
Advertisement