സംരംഭകത്വ ഹെൽപ്പ് ഡെസ്‌കുകളുടെ സംസ്ഥാനതല ഉദ്ഘാടനം

Tuesday 28 June 2022 12:44 AM IST

തിരുവനന്തപുരം: അന്താരാഷ്ട്ര സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകദിനാഘോഷങ്ങളുടെ ഉദ്ഘാടനവും സംരംഭകത്വ ഹെൽപ്പ് ഡെസ്‌കുകളുടെ സംസ്ഥാനതല ഉദ്ഘാടനവും വ്യവസായ നിയമ കയർ വകുപ്പ് മന്ത്റി

പി.രാജീവ്, തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്റി എം.വി. ഗോവിന്ദൻ എന്നിവർ നിർവഹിച്ചു.

വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. സംരംഭകർക്ക് സഹായം ഉറപ്പാക്കുന്നതിനായുള്ള ഹെൽപ്പ് ഡെസ്‌ക് സംവിധാനം അതാത് തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാപിക്കാനും ഈ ഹെൽപ്പ് ഡെസ്‌കുകളിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇന്റേൺസിന്റെ സേവനം പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് സംരംഭകത്വ ഹെൽപ്പ് ഡെസ്‌കുകൾക്ക് രൂപം നൽകിയിരിക്കുന്നത്.

സംരംഭക വർഷത്തിന്റെ ആദ്യ മൂന്നു മാസത്തിനുള്ളിൽ 24,784 സംരംഭങ്ങൾ പുതുതായി രജിസ്​റ്റർ ചെയ്തതായും

സംരംഭങ്ങൾ തുടങ്ങാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി രാജീവ് പറഞ്ഞു.

ഈ സാമ്പത്തിക വർഷം കേരളത്തിൽ ഒരു ലക്ഷം സംരംഭങ്ങളാണ് വ്യവസായവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിലൂടെ

മൂന്നുമുതൽ നാല് ലക്ഷം വരെയുള്ള ആളുകൾക്ക് തൊഴിൽ കൊടുക്കാനുള്ള സംരംഭക പദ്ധതികളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി എം.വി ഗോവിന്ദനും വ്യക്തമാക്കി.

ചടങ്ങിൽ കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.വി.കെ.രാമചന്ദ്രൻ മുഖ്യപ്രഭാഷണം
നടത്തി. കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി.രാജമാണിക്കം, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മി​റ്റി കൺവീനർ എസ്. പ്രേംകുമാർ, കേരളാ ചെറുകിട വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ്, സി.ഐ.ഐ കേരള മുൻ ചെയർമാൻ സി.പത്മകുമാർ, പ്രിൻസിപ്പൽ സെക്രട്ടറി, വ്യവസായ നോർക്ക വകുപ്പ് സുമൻ ബില്ല, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement