ലൈഫ് പദ്ധതി: 9.20 ലക്ഷം അപേക്ഷകൾ- മന്ത്രി ഗോവിന്ദൻ

Tuesday 28 June 2022 12:00 AM IST

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ഇതുവരെ 9,20,260 അപേക്ഷകൾ കിട്ടിയെന്ന് മന്ത്രി എം.വി. ഗോവിന്ദൻ നിയമസഭയിൽ അറിയിച്ചു. ഇതിൽ 6,47,092 പേർക്ക് ഭൂമിയുണ്ട്. 2,73,168പേർക്ക് സ്വന്തംഭൂമിയില്ല. ഭൂമിയുള്ള 3,79,069പേർക്കും ഭൂമിയില്ലാത്ത 2,02,620പേർക്കും പദ്ധതി പ്രകാരം സഹായം നൽകാൻ അർഹതയുണ്ടെന്ന് കണ്ടെത്തി. ഇതുവരെ 2,96,487പേർക്ക് വീട് നിർമ്മിച്ച് നൽകി. ഭൂമിയില്ലാത്തവരെ പുനരധിവസിപ്പിക്കാൻ തുടങ്ങിയ മനസോടിത്തിരി മണ്ണ് പദ്ധതിയിൽ 13 ജില്ലകളിലായി ഇതുവരെ 1076.754 സെന്റ് ഭൂമി കിട്ടി.

'ഒാപ്പറേഷൻ മത്സ്യ'യുടെ ഭാഗമായി 5,549 മത്സ്യവിപണന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. 17,282 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. മോശം ഭക്ഷണം കണ്ടെത്താൻ 14,385 ഹോട്ടലുകളിൽ പരിശോധന നടത്തി. 335 ഹോട്ടലുകൾ അടപ്പിച്ചു.

കെ- സ്റ്റോർ: 837

ലൈസൻസികൾ

സർക്കാർ തുടങ്ങുന്ന കെ- സ്റ്റോറിൽ ചേരാൻ ഇതുവരെ 837 ലൈസൻസികളെത്തിയെന്ന് മന്ത്രി ജി.ആർ.അനിൽ നിയമസഭയെ അറിയിച്ചു. ജില്ലകളിൽ നിന്ന് അഞ്ച് റേഷൻ കടകളെ വീതം തിരഞ്ഞെടുത്താണ് പദ്ധതി തുടങ്ങുക.


സ്മാർട്ട് റേഷൻ കാർഡുകളുടെ സഹായത്തോടെ 5000 രൂപാ വരെയുള്ള ബാങ്കിംഗ് ഇടപാടുകൾ, സബ്സിഡി സാധനങ്ങൾ ഉൾപ്പടെയുള്ള ശബരി ബ്രാൻഡ് ഉത്പന്നങ്ങൾ, സംഭരണ കാലാവധി കൂടുതലുള്ള മിൽമ ഉത്പന്നങ്ങൾ, യൂട്ടിലിറ്റി പേയ്‌മെന്റ് സംവിധാനം, മിനി എൽ.പി.ജി സിലിണ്ടർ എന്നിവ ലഭ്യമാക്കാനാണ് കെ- സ്റ്റോറിലൂടെ ഉദ്ദേശിക്കുന്നത്.

Advertisement
Advertisement