കേരള സർവകലാശാല പരീക്ഷ

Tuesday 28 June 2022 12:00 AM IST

തിരുവനന്തപുരം: ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (റഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2020 അഡ്മിഷൻ, സപ്ലിമെന്ററി - 2017 - 2019 അഡ്മിഷൻ, മേഴ്സിചാൻസ് - 2013 - 2016 അഡ്മിഷൻ) ഡിഗ്രി പരീക്ഷ ജൂലായ് ഒന്നു മുതൽ നടത്തും.

മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യൂ പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ 28 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

ജൂലായ് 2022 സെഷൻ പിഎച്ച്.ഡി രജിസ്‌ട്രേഷന് ഒഴിവുളള വിഷയങ്ങളിൽ ഓൺലൈനായി ജൂലായ് 15ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് www.research.keralauniversity.ac.in. സർവകലാശാലയുടെ പഠനവകുപ്പുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജൂലായ് 16 ന് വൈകിട്ട് 5ന് മുൻപായി രജിസ്ട്രാർക്ക് നൽകണം.

മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി, 2021 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 29, 30, ജൂലായ് ഒന്ന് തീയതികളിൽ ഇ.ജെ. പത്ത് സെക്ഷനിലെത്തണം.

ആറാം സെമസ്റ്റർ ബി.എ (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 28 മുതൽ ജൂലായ് ഏഴ് വരെ തീയതികളിൽ ഇ.ജെ. അഞ്ച് സെക്ഷനിലെത്തണം.

ഇംഗ്ലീഷ് പഠനവിഭാഗം നടത്തുന്ന 'അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ' (APGDEC) പാർട്ട്‌ടൈം സായാഹ്ന കോഴ്സിലേക്ക് ജൂലായ് 11വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. ഫീസ്: 8175+പരീക്ഷാഫീസ്, കാലയളവ്: ഒരു വർഷം . സർവകലാശാല കാഷ് കൗണ്ടറിലോ ഓൺലൈനായോ മുപ്പത് രൂപ അടച്ച ചെലാൻ ഇംഗ്ലീഷ് പഠനവകുപ്പിൽ സമർപ്പിച്ച് അപേക്ഷാഫോം കൈപ്പറ്റാം.

Advertisement
Advertisement