നിയമസഭയിൽ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണം: വിവാദമായപ്പോൾ പിൻവലിച്ചു

Tuesday 28 June 2022 12:00 AM IST

തിരുവനന്തപുരം: നിയമസഭയിൽ മാദ്ധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം. ചോദ്യോത്തര വേള പകർത്താൻ ദൃശ്യമാദ്ധ്യമങ്ങളെ അനുവദിച്ചില്ല. ഇന്നലെ രാവിലെ സഭയിലെ മീഡിയാ റൂമിലും പ്രസ് ഗാലറിയിലുമൊഴികെ മറ്റൊരിടത്തേക്കും മാദ്ധ്യമപ്രവർത്തകരെ കടത്തിവിട്ടില്ല.

ഒന്നാം നിലയിലെ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും , മൂന്നാം നിലയിലെ മന്ത്രിമാരുടെയും ഓഫീസുകളിലേക്ക് മാദ്ധ്യമ പ്രവർത്തകരെ കടത്തിവിടാതെ വാച്ച് ആൻഡ് വാർഡ് തടഞ്ഞു. ഇടനാഴികളിൽ മാദ്ധ്യമപ്രവർത്തകർ കൂട്ടമായി നിൽക്കുന്നതും വിലക്കി. സഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സഭാ ടി.വി സംപ്രേഷണം ചെയ്തതുമില്ല. ഒന്നാം നിലയിലെ എം.എൽ.എമാർക്കുള്ള കാന്റീനിൽ പ്രവേശിക്കുന്നതിനും മാദ്ധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ വാർത്തയായതോടെ, മാദ്ധ്യമങ്ങൾക്കുള്ള നിയന്ത്രണം പിൻവലിച്ച് അധികൃതർ തലയൂരി.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ദൃശ്യമാദ്ധ്യമ പ്രവർത്തകരെയും അവരുടെ കാമറാ, തത്സമയ സംവിധാനങ്ങളും മൂന്നാം നിലയിലെ ഗാലറിയിൽ നിന്ന് താത്കാലികമായി ഒഴിവാക്കിയിരുന്നു. നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച ശേഷവും ഈ സംവിധാനം മാത്രം ഇതുവരെയും പുന:സ്ഥാപിച്ചിട്ടില്ല. ചാനലുകൾക്ക് സ്വന്തം നിലയിൽ ദൃശ്യങ്ങളെടുക്കാനുള്ള അവസരം ഇതോടെ ഇല്ലാതായി. പകരം പി.ആർ.ഡി നൽകുന്ന വീഡിയോ ദൃശ്യങ്ങൾ ഉപയോഗിക്കാമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ചോദ്യോത്തര വേളയുടെ തുടക്കം മുതൽ സഭയിലുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സഭാ ടി.വി സംപ്രേഷണം ചെയ്തില്ല. സ്പീക്കറുടെ പോഡിയത്തിന് മുന്നിൽ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിക്കാട്ടി പ്രതിഷേധിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങളാണ് സഭാ ടി.വി കാണിച്ചത്. പിന്നീടും ഭരണപക്ഷത്തിന്റെ ദൃശ്യങ്ങൾ മാത്രമാണ് സഭാ ടി.വി നൽകിയത്. ഇതോടെ പ്രതിപക്ഷ എം.എൽ.എമാർ സഭയുടെ ഇടനാഴിയിലെത്തി പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടി മാദ്ധ്യമങ്ങൾക്ക് ദൃശ്യങ്ങൾ പകർത്താൻ സൗകര്യമൊരുക്കി.

നിയമസഭാ മന്ദിരത്തിലേയ്ക്കു കടക്കുന്ന വാതിൽക്കൽ കർശനമായ തിരിച്ചറിയൽ പരിശോധനയ്ക്കു ശേഷമാണ് മാദ്ധ്യമപ്രവർത്തകരെ കടത്തിവിട്ടത്. യുഡിഎഫ് നിയമസഭാ കക്ഷി യോഗം നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവിന്റെ ഓഫിസിലേക്ക് മാദ്ധ്യമ പ്രവർത്തകർ നീങ്ങി. എന്നാൽ, അവിടെ നിൽക്കാൻ പാടില്ലെന്നറിയിച്ച് വാച്ച് ആൻഡ് വാർഡ് ഇടപെട്ടു. മീഡിയാ റൂമിലോ പ്രസ് ഗ്യാലറിയിലോ മാത്രമേ മാദ്ധ്യമപ്രവർത്തകർ ഇരിക്കാവൂ എന്നു സ്പീക്കറുടെ ഓഫിസ് നിർദേശിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. ഇത് വാർത്തയായതോടെ, മാദ്ധ്യമങ്ങൾക്ക് സഭയിൽ യാതൊരു വിലക്കുമില്ലെന്നും വാച്ച് ആൻഡ് വാർഡ് തെറ്റിദ്ധരിച്ച് തടഞ്ഞതാണെന്നും വിശദീകരിച്ച് സ്പീക്കറുടെ സ്റ്റാഫംഗം മീഡിയാ റൂമിലെത്തി. ഇതിനു ശേഷം മാദ്ധ്യമപ്രവർത്തകരെ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസിലും കാന്റീനിലും പോകാൻ അനുവദിച്ചു. നിയമസഭയിലെ മാദ്ധ്യമ വിലക്ക് പിൻവലിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.സി വിഷ്ണുനാഥ് സ്പീക്കർക്ക് കത്ത് നൽകി. ഇതോടെ, വാച്ച് ആൻഡ് വാർഡിന് സംഭവിച്ച പിശകാണെന്ന് വിശദീകരിച്ച് സ്പീക്കർ എം.ബി രാജേഷും രംഗത്തെത്തി.

സ​ഭ​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക്
വി​ല​ക്കി​ല്ല​:​ ​സ്‌​പീ​ക്കർ

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭ​യി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്ക്‌​ ​വി​ല​ക്കെ​ന്ന​ ​വാ​ർ​ത്ത​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും​ ​സം​ഘ​ടി​ത​വും​ ​ആ​സൂ​ത്രി​ത​വു​മാ​ണ് ​ഇ​ത്ത​രം​ ​വാ​ർ​ത്ത​ക​ളെ​ന്നും​ ​സ്‌​പീ​ക്ക​ർ​ ​എം.​ബി.​ ​രാ​ജേ​ഷ്‌​ ​പ​റ​ഞ്ഞു.
സ​ഭ​യി​ൽ​ ​സു​ര​ക്ഷ​ ​ക​ർ​ക്ക​ശ​മാ​ക്കി​യി​രു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്‌​ ​ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​യ​ത്.​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ​ ​പ​രി​ഹ​രി​ച്ചു.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ന​ ​സ്വാ​ത​ന്ത്ര്യം​ ​നി​ഷേ​ധി​ക്കി​ല്ല.​ ​എ​ന്നാ​ൽ​ ​ആ​ ​സ്വാ​ത​ന്ത്ര്യം​ ​ദു​രു​പ​യോ​ഗി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​കെ.​യു.​ഡ​ബ്ല്യു.​ജെ​ ​ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ​ ​മു​ഖാ​മു​ഖ​ത്തി​ൽ​ ​സ്‌​പീ​ക്ക​ർ​ ​പ​റ​ഞ്ഞു.
പാ​സ് ​പ​രി​ശോ​ധ​ന​ ​ക​ർ​ശ​ന​മാ​ക്കി​യ​താ​ണ്.​ ​പാ​സു​ണ്ടാ​യി​രു​ന്ന​ ​എ​ല്ലാ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും​ ​ഇ​ന്ന​ലെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​മു​ൻ​പ് ​മു​ഖ​പ​രി​ച​യ​മു​ള്ള​വ​രെ​ ​ക​ട​ത്തി​വി​ടു​മാ​യി​രു​ന്നു.​ ​പാ​സ് ​ചോ​ദി​ക്കാ​നേ​ ​പാ​ടി​ല്ല​ ​എ​ന്ന​ ​ശാ​ഠ്യം​ ​പാ​ടി​ല്ല.​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​എ​ന്ത് ​ച​ട്ട​ലം​ഘ​ന​വും​ ​ന​ട​ത്താ​ൻ​ ​ലൈ​സ​ൻ​സ് ​ഉ​ണ്ടെ​ന്നും​ ​ക​രു​ത​രു​ത്.
സ​ഭാ​ ​ന​ട​പ​ടി​ക​ൾ​ ​ല​ഭ്യ​മാ​ക്കു​ന്ന​ത് ​സ​ഭാ​ ​ടി​വി​ ​വ​ഴി​യാ​ണ്.​ ​ചാ​ന​ൽ​ ​കാ​മ​റ​ക​ൾ​ ​എ​ല്ലാ​യി​ട​ത്തും​ ​അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ​പ​റ​യു​ന്ന​ത് ​ദു​രൂ​ഹ​മാ​ണ്.​ ​ഭ​ര​ണ,​ ​പ്ര​തി​പ​ക്ഷ​ ​പ്ര​തി​ഷേ​ധ​വും​ ​സ​ഭാ​ ​ടി​വി​ൽ​ ​കാ​ണി​ച്ചി​ട്ടി​ല്ല.​ ​നി​യ​മ​സ​ഭ​യി​ലെ​ ​ലി​സ്റ്റ് ​ചെ​യ്ത​ ​ന​ട​പ​ടി​ ​കാ​ണി​ക്കും.​ ​ലോ​ക്സ​ഭ,​രാ​ജ്യ​സ​ഭ​ ​ടി.​വി​ ​മാ​തൃ​ക​യി​ലാ​ണ് ​പ്ര​വ​ർ​ത്ത​നം.​ ​പാ​ർ​ല​മെ​ന്റി​ൽ​ ​തു​ട​രു​ന്ന​താ​ണ് ​ഇ​വി​ടെ​യും​ ​തു​ട​രു​ന്ന​ത്.
ഇ​ന്ന​ലെ​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​സ​ഭ​ ​നി​റു​ത്തി​വ​യ്ക്കും​ ​വ​രെ​ ​പ്ര​തി​പ​ക്ഷ​ത്ത്‌​ ​നി​ന്ന്‌​ ​ആ​രും​ ​സം​സാ​രി​ച്ചി​രു​ന്നി​ല്ല.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​എ​പ്പോ​ൾ​ ​ചോ​ദി​ച്ചാ​ലും​ ​മൈ​ക്ക് ​അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ​നി​യ​മം.​ ​എ​ന്നാ​ൽ​ ​അ​ദ്ദേ​ഹം​ ​മൈ​ക്ക് ​ആ​വ​ശ്യ​പ്പെ​ട്ടി​ല്ല.​ ​അ​തു​കൊ​ണ്ടാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​സ​ഭാ​ ​ടി.​വി​യി​ൽ​ ​കാ​ണി​ക്കാ​തി​രു​ന്ന​ത്.


മൊ​ബൈ​ലി​ൽ​ ​ദൃ​ശ്യ​ങ്ങൾ
പ​ക​ർ​ത്തി​യ​ത് ​അ​ന്വേ​ഷി​ക്കും
നി​യ​മ​സ​ഭാ​ ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​പേ​ജ് 148​ലെ​ ​ന​മ്പ​ർ​ 10​ ​അ​നു​സ​രി​ച്ച് ​സ​ഭ​യി​ൽ​ ​ബാ​ഡ്ജും​ ​പ്ല​ക്കാ​ർ​ഡു​മ​ട​ക്കം​ ​പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​കി​ല്ല.​ ​സെ​ല്ലു​ലാ​ർ​ ​ഫോ​ൺ,​ ​പേ​ജ​ർ​ ​എ​ന്നി​വ​യ്ക്കും​ ​നി​യ​ന്ത്ര​ണ​മു​ണ്ട്.​ ​മൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​ ​പ്ര​ച​രി​പ്പി​ച്ച​ത് ​ഗൗ​ര​വ​ക​ര​മാ​ണ്.​ ​അ​ത് ​സ​ഭ​യു​ടെ​ ​പ്രി​വി​ലേ​ജി​നെ​ ​ബാ​ധി​ക്കും.​ ​അം​ഗ​ങ്ങ​ൾ​ ​സ​ഭ​യി​ൽ​ ​മൊ​ബൈ​ൽ​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്നാ​ണ് ​ച​ട്ടം.​ ​പ്ര​സ് ​ഗാ​ല​റി​യി​ൽ​ ​നി​ന്ന് ​പ​ക​ർ​ത്തി​യ​താ​യും​ ​പ​രാ​തി​ ​കി​ട്ടി​യി​ട്ടു​ണ്ട്.​ ​ഇ​തൊ​ക്കെ​ ​അ​ന്വേ​ഷി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ​എം.​ബി.​ ​രാ​ജേ​ഷ് ​പ​റ​ഞ്ഞു.

മാ​ദ്ധ്യ​മ​ ​വി​ല​ക്ക് ​മ​ടി​യിൽ
ക​ന​മു​ള്ള​തി​നാ​ൽ​:​ ​കെ.​ ​സു​രേ​ന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഭ​ര​ണ​പ​ക്ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളെ​ ​വി​ല​ക്കി​യ​ത് ​മ​ടി​യി​ൽ​ ​ക​ന​മു​ള്ള​തു​ ​കൊ​ണ്ടാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​സ്വ​ർ​ണ​ക്ക​ട​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ​ ​പ്ര​തി​ഷേ​ധം​ ​ജ​ന​ങ്ങ​ൾ​ ​കാ​ണ​രു​തെ​ന്ന​ ​ഫാ​സി​സ്റ്റ് ​ന​യ​മാ​ണ് ​സി.​പി.​എ​മ്മി​നു​ള്ള​ത്.​ ​അ​ഭി​പ്രാ​യ​ ​സ്വാ​ത​ന്ത്ര്യ​ത്തെ​പ​റ്റി​ ​വാ​തോ​രാ​തെ​ ​സം​സാ​രി​ക്കു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ലും​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​ക​ട​ക്ക് ​പു​റ​ത്ത് ​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.