കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വെള്ളാപ്പള്ളിയെ സന്ദർശിച്ചു

Tuesday 28 June 2022 12:39 AM IST

ചേർത്തല: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ചു. വെള്ളാപ്പള്ളിയും ഭാര്യ പ്രീതി നടേശനും ചേർന്ന് കർദ്ദിനാളിനെ സ്വീകരിച്ചു. വെള്ളാപ്പള്ളിയുടെ കുടുംബ സുഹൃത്ത് പാല സ്വദേശി ടോമി മാളിയേക്കലും കർദ്ദിനാളിന് ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് എത്തിയ കർദ്ദിനാൾ ദീർഘ നേരം കണിച്ചുകുളങ്ങരയിലെ വസതിയിൽ ചെലവഴിച്ച് ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. തികച്ചും സൗഹൃദ സന്ദർശനമായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

ക്യാപ്ഷൻ: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ചപ്പോൾ. പ്രീതി നടേശൻ,കുടുംബ സുഹൃത്ത് ടോമി, ആശാ തുഷാർ എന്നിവർ സമീപം