ഗുരുധർമ്മ പ്രചരണ സഭ: ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു

Tuesday 28 June 2022 12:47 AM IST

ശിവഗിരി: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചരണസഭയുടെ തിരുവനന്തപുരം ജില്ലാകമ്മിറ്റി ഭാരവാഹികൾ ശിവഗിരി മഹാസമാധിയിൽ സത്യപ്രതിജ്ഞ ചെയ്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പ്രസിഡന്റ് ഡോ.കെ.സുശീല, സെക്രട്ടറി ആർ.വിജയകുമാർ, വർക്കല മണ്ഡലം കമ്മിറ്റിയിൽ നിന്ന് ജില്ലാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വെട്ടൂർ ആർ.ശശി, കോഹിന്നൂർ, കായിക്കര സരള തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement