മൂന്നു വാഹനങ്ങൾ കൂട്ടി​യി​ടി​ച്ചു, ഒരാൾക്ക് പരി​ക്ക്

Tuesday 28 June 2022 1:47 AM IST
കല്ലവാതുക്കലിൽ അപകടത്തിൽ പെട്ട ടിപ്പർ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നു.

പാരിപ്പള്ളി:ദേശീയപാതയിൽ കല്ലുവാതുക്കലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിമുട്ടി ഒരാൾക്ക് പരിക്കേറ്റു. പിക്കപ്പ് വാനിന്റെ ഡ്രൈവർ കൊട്ടാരക്കര മഹേഷ് ഭവനിൽ മഹേഷി​നാണ് (33) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് ചാത്തന്നൂർ ഭാഗത്തേക്ക് പോയ ടിപ്പറിൽ എതിരെ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തിരിഞ്ഞ വാനിലേക്ക് പിന്നാലെ വന്ന ആൾട്ടോ കാറും ഇടിച്ചു. പിന്നിലെ ടയർ ഇളകി മാറിയതി​നാൽ ടിപ്പർ മാറ്റാനാകാതെ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. പിന്നീട് പാരിപ്പള്ളി പൊലീസിന്റെ നേതൃത്വത്തിൽ ക്രെയിൻ എത്തിച്ചാണ് ലോറി നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചത്. പരിക്കേറ്റ ഡ്രൈവറെ പാരിപ്പള്ളി മെഡിക്കൽ ആശുപത്രി​യി​ൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement