ഭിന്നശേഷി നിയമപഠന ക്ലാസ്

Tuesday 28 June 2022 2:04 AM IST

കൊല്ലം: സമഗ്ര ശിക്ഷാ കേരളം- കൊല്ലം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി നിയമപഠന ക്ലാസ് നടത്തി. സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ നിയമപഠന ക്ലാസെടുത്തു. പെൻഷൻ, അലവൻസ്, മ​റ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും അവബോധ ക്ലാസും നടത്തി. ഓട്ടിസം സെന്ററിലെ കുട്ടിയായ കൈലാഷ് പ്രാർത്ഥന ചൊല്ലി. സാമൂഹിക പ്രവർത്തകനായ ബ്രൈറ്റ് മുഹ്‌സിൻ, ബി.പി.സി സജീറാണി, ഡി.പി.സി എച്ച്.ആർ.അനിത, കവിത എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളായ ആരതി ശ്രീകുമാർ, രാഹുൽ ചന്ദ്രൻ എന്നിവർ തകിൽ, നാദസ്വര ഫ്യൂഷൻ അവതരിപ്പിച്ചു.

Advertisement
Advertisement