ബാലൻസ് ബോണസ് വിതരണം നാളെ

Tuesday 28 June 2022 2:25 AM IST

കൊല്ലം: കാഷ്യു കോർപ്പറേഷനിലെ തൊഴിലാളികൾക്ക് ലീവ് വിത്ത് വേജസ്, ഹോളിഡേ വേജസ്, ബാലൻസ് ബോണസ് ഇനത്തിൽ നൽകാനുള്ള തുക നാളെ ഫാക്ടറികളിൽ വച്ച് വിതരണം ചെയ്യും. 2 കോടി 17 ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ബോണസ് ഇനത്തിൽ 9.5 കോടി രൂപ തൊഴിലാളികൾക്ക് നൽകിയിരുന്നു. ഇത് കൂടാതെയാണ് 2 കോടി 17 ലക്ഷം രൂപ വിതരണം ചെയ്യുന്നത്. അർഹതപ്പെട്ട തൊഴിലാളികൾ ഫാക്ടറികളിലെത്തി തുക കൈപ്പറ്റണമെന്ന് ചെയർമാൻ എസ്. ജയമോഹനും മാനേജിംഗ് ഡയറക്ടർ ഡോ. രാജേഷ് രാമകൃഷ്ണനും അറിയിച്ചു.

Advertisement
Advertisement