അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; നവജാത ശിശുവും ഗർഭസ്ഥശിശുവും മരിച്ചു

Tuesday 28 June 2022 10:00 PM IST

അഗളി: അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു. മേലേചൂട്ടറയിലെ ദീതുവിന്റെ 27 ആഴ്‌ചമാത്രം പ്രായമുള‌ള കുഞ്ഞാണ് മരിച്ചത്. അട്ടപ്പാടിയിൽ വളർച്ചക്കുറവ് മൂലം ഗർഭസ്ഥശിശു മരിച്ചു. നേരത്തെ ഷോളയൂർ പഞ്ചായത്തിലെ കുറവൻപാടിയിൽ ഗർഭസ്ഥ ശിശുവും മരിച്ചിരുന്നു. കുറവൻപാടി ഊരിലെ സുനിതയുടെ കുഞ്ഞാണ് ഗർഭത്തിൽ മരിച്ചത്.

കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ രക്തസമ്മർദ്ദത്തിന് ചികിത്സ തേടിയപ്പോൾ കുഞ്ഞിന് വളർച്ച കുറവായിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണത്തിലിരിക്കെ ഇന്നലെ പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. സിജുവാണ് സുനിതയുടെ ഭർത്താവ്.