ഹർജി വിചാരണക്കോടതി തള്ളി, ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല

Wednesday 29 June 2022 12:00 AM IST

കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ നൽകിയ ഹർജി വിചാരണക്കോടതി തള്ളി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. അതിന് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് എറണാകുളം സ്‌പെഷ്യൽ അഡി. സെഷൻസ് കോടതി ഹർജി തള്ളിയത്. ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് അസി. സ്പെഷ്യൽ പ്രോസിക്യൂട്ടർ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേസിൽ അറസ്റ്റിലായ നടൻ ദിലീപ് 84 ദിവസത്തെ ജയിൽവാസത്തിനുശേഷം 2017 ഒക്ടോബർ മൂന്നിനാണ് ജാമ്യത്തിൽ ഇറങ്ങിയത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവു നശിപ്പിക്കരുതെന്നും ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി നിഷ്‌കർഷിച്ചിരുന്നു. എന്നാൽ സാക്ഷികളായ വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്ബാബു, ജിൻസൺ എന്നിവരെ ദിലീപ് സ്വാധീനിച്ചെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. മൊബൈലുകളിലെ തെളിവുകൾ മുംബയിലെ സ്വകാര്യലാബിൽ കൊണ്ടു പോയി നശിപ്പിച്ചെന്നും സൈബർഹാക്കറായ സായ്ശങ്കറിന്റെ സഹായത്തോടെ ദിലീപ് തന്റെ മൊബൈലിലെ തെളിവുകൾ നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സംവിധായകൻ ബാലചന്ദ്രകുമാർ റെക്കാഡ് ചെയ്ത് അന്വേഷണസംഘത്തിന് കൈമാറിയ ശബ്ദസന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വാദങ്ങൾ ഉന്നയിച്ചത്. എന്നാൽ ഈ ശബ്ദരേഖകൾ എന്നാണ് റെക്കാഡ് ചെയ്തതെന്ന് കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇത് റെക്കാഡ് ചെയ്ത് പകർത്തിയ ലാപ്ടോപ്പും കണ്ടെത്തിയിട്ടില്ലെന്ന് പ്രതിഭാഗവും ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങളിൽ ഇവയുടെ തെളിവുമൂല്യം സംശയകരമാണെന്നും പ്രതിഭാഗം വാദിച്ചു. തുടർന്നാണ് വിചാരണക്കോടതി ഹർജി തള്ളിയത്.

മെ​മ്മ​റി​കാ​ർ​ഡ് ​പ​രി​ശോ​ധന
അ​നാ​വ​ശ്യ​മെ​ന്ന് ​ദി​ലീ​പ്

കൊ​ച്ചി​:​ ​യു​വ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ലെ​ ​നി​ർ​ണാ​യ​ക​ ​തെ​ളി​വാ​യ​ ​മെ​മ്മ​റി​കാ​ർ​ഡി​ന്റെ​ ​ഹാ​ഷ്‌​വാ​ല്യൂ​ ​മാ​റി​യ​ത് ​അ​റി​യാ​ൻ​ ​കാ​ർ​ഡ് ​വീ​ണ്ടും​ ​ഫോ​റ​ൻ​സി​ക് ​പ​രി​ശോ​ധ​ന​യ്ക്ക് ​ന​ൽ​ക​ണ​മെ​ന്ന​ ​പ്രോ​സി​ക്യൂ​ഷ​ന്റെ​ ​ആ​വ​ശ്യം​ ​അ​നാ​വ​ശ്യ​മാ​ണെ​ന്ന് ​ദി​ലീ​പ് ​ഹൈ​ക്കോ​ട​തി​യി​ൽ.​ ​മെ​മ്മ​റി​കാ​ർ​ഡി​ന്റെ​ ​മി​റ​ർ​ ​ഇ​മേ​ജ് ​ഫോ​റ​ൻ​സി​ക് ​ലാ​ബി​ലു​ണ്ട്.​ ​വേ​ണ​മെ​ങ്കി​ൽ​ ​അ​ത് ​പ​രി​ശോ​ധി​ക്കാം.

എ​ന്നാ​ൽ​ ​ഹാ​ഷ്‌​വാ​ല്യൂ​ ​എ​ങ്ങ​നെ​ ​മാ​റി​യെ​ന്ന​ത് ​വി​ചാ​ര​ണ​യി​ൽ​ ​വി​ശ​ദീ​ക​രി​ക്കേ​ണ്ടി​ ​വ​രി​ല്ലേ​യെ​ന്നും​ ​ഇ​ത് ​അ​ന്വേ​ഷ​ണ​സം​ഘ​മ​ല്ലേ​ ​തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും​ ​കോ​ട​തി​ ​വാ​ക്കാ​ൽ​ ​ചോ​ദി​ച്ചു.​ ​തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ​ത​ട​സ​മു​ണ്ടാ​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​കൈ​ക​ൾ​ ​കെ​ട്ടു​ന്ന​തെ​ന്തി​നാ​ണെ​ന്നും​ ​കോ​ട​തി​ ​ചോ​ദി​ച്ചു.​ ​മെ​മ്മ​റി​കാ​ർ​ഡ് ​വീ​ണ്ടും​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​വി​ചാ​ര​ണ​ ​വൈ​കി​പ്പി​ക്കാ​നാ​ണെ​ന്ന് ​ദി​ലീ​പി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ആ​രോ​പി​ച്ചു.​ ​ഹ​ർ​ജി​യി​ൽ​ ​ഇ​ന്നും​ ​വാ​ദം​ ​തു​ട​രും.
ഹാ​ഷ്‌​വാ​ല്യൂ​ ​മാ​റി​യെ​ന്ന​ ​ഫോ​റ​ൻ​സി​ക് ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കാ​ർ​ഡ് ​വീ​ണ്ടും​ ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന​ ​പ്രോ​സി​ക്യൂ​ഷ​ന്റെ​ ​ആ​വ​ശ്യം​ ​വി​ചാ​ര​ണ​ക്കോ​ട​തി​ ​ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്.