പി.എസ്.സി അഭിമുഖം

Wednesday 29 June 2022 12:00 AM IST

തിരുവനന്തപുരം: ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ/ഹെഡ് ഡ്രാഫ്ട്സ്മാൻ/അസിസ്റ്റന്റ് ഡയറക്ടർ (സിവിൽ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 210/2019) തസ്തികയിലേക്ക് ജൂലായ് 13, 14, 15 തീയതികളിൽ രാവിലെ 8, 9.30 മണിക്ക് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും.

പ്രമാണപരിശോധന

തിരുവനന്തപുരം ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 404/2020) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് ജൂലായ് 6 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.

അ​ഗ്നി​പ​ഥ്:​ ​ക​ര​സേ​ന​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​യു​ധ​ ​സേ​ന​ക​ളി​ലേ​ക്ക് ​നി​യ​മ​ന​ത്തി​നു​ള്ള​ ​അ​ഗ്നി​പ​ഥ് ​പ​ദ്ധ​തി​ ​പ്ര​കാ​രം​ ​ക​ര​സേ​ന​ ​ആ​റു​ ​ത​സ്തി​ക​ക​ളി​ൽ​ ​റി​ക്രൂ​ട്ട്മെ​ന്റി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 17​വ​യ​സും​ ​ആ​റു​മാ​സ​വും​ ​മു​ത​ൽ​ 23​ ​വ​രെ​ ​പ്രാ​യ​മു​ള്ള​വ​ർ​ക്ക് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​പ​രി​ശീ​ല​ന​ ​കാ​ല​യ​ള​വ് ​ഉ​ൾ​പ്പെ​ടെ​ ​നാ​ലു​ ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്ന​ത്.​ ​വി​ശ​ദ​മാ​യ​ ​വി​ജ്ഞാ​പ​നം,​ ​യോ​ഗ്യ​ത,​ ​അ​പേ​ക്ഷി​ക്കേ​ണ്ട​ ​രീ​തി,​ ​വേ​ത​ന​ ​വ്യ​വ​സ്ഥ​ക​ൾ​ ​തു​ട​ങ്ങി​യ​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​j​o​i​n​i​n​d​i​a​n​a​r​m​y.​n​i​c.​i​n,​ ​j​o​i​n​i​n​d​i​a​n​n​a​v​y.​g​o​v.​i​n,​ ​w​w​w.​c​a​r​e​e​r​i​n​d​i​a​n​a​i​r​f​o​r​c​e.​c​d​a​c.​i​n​ ​എ​ന്നീ​ ​വെ​ബ്സൈ​റ്റു​ക​ളി​ൽ​ ​ല​ഭി​ക്കും.

Advertisement
Advertisement