' അമ്മ വായന പദ്ധതി'

Wednesday 29 June 2022 12:49 AM IST

പെരുമ്പാവൂർ:ഒക്കൽ ടി.എൻ.വി വായനശാലയുടെ ആഭിമുഖ്യത്തിൽ ഒക്കൽ ഗവ.എൽ.പി സ്‌കൂളിൽ ആരംഭിച്ച അമ്മവായന പദ്ധതി ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ബോർഡ് അംഗം ഇ.വി. നാരായണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.ബി. ജയൻ, പി.ടി.എ പ്രസിഡന്റ് പി.കെ.സിജു, കെ.അനുരാജ്, സിജിത ബാബു, എം.വി. ബാബു എന്നിവർ സംസാരിച്ചു