അയർലൻഡ് ഒന്ന് വിറപ്പിച്ചെങ്കിലും പതറാതെ ഇന്ത്യ, അവസരം മുതലാക്കി സഞ്ജുവും ഹൂഡയും

Wednesday 29 June 2022 1:34 AM IST

ഡ​ബ്ലി​ൻ​:​ ​ആവേശം അവസാന പന്തുവരെ നീണ്ട അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ​ ​ര​ണ്ടാം​ ​ട്വ​ന്റി​-20​യി​ൽ​ ഇന്ത്യയ്ക്ക് 4 റൺസിന്റെ നാടകീയ ജയം. ഇതോടെ രണ്ട് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ഇന്ത്യ 2-0ത്തിന് സ്വന്തമാക്കി. ​ടോ​സ് ​നേ​ടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ദീ​പ​ക്ക് ​ഹൂ​ഡ​യു​ടേ​യും​ ​ അർദ്ധസെഞ്ച്വറി നേടിയ മ​ല​യാ​ളി​ ​താ​രം​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റേ​യും​ ​വെ​ടി​ക്കെ​ട്ട് ​ബാ​റ്റിം​ഗി​ന്റെ​ ​പി​ൻ​ബ​ല​ത്തി​​ൽ 20 ​ഓ​വ​റി​ൽ​ 7 വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു. അതേ നാണയത്തിൽ മറുപടി നൽകിയ അയർലൻഡ് ഒരുഘട്ടത്തിൽ വിജയം എത്തിപ്പിടിക്കുമെന്ന് തോന്നിച്ചെങ്കിലും 20 ഓവറിൽ ഇന്ത്യൻ സ്കോറിന് നാല് റൺസകലെ അവരുടെ ധീരമായ പോരാട്ടം അവസാനിച്ചു (221/5)​. അവസാന ഓവറിൽ ജയിക്കാൻ 17 റൺസായിരുന്നു അയർലൻഡിന് വേണ്ടിയിരുന്നത്. ഉമ്രാൻ മാലിക്ക് എറിഞ്ഞ ആ ഓവറിൽ മാർക്ക് അഡയിർ രണ്ട് ഫോറടിച്ചെങ്കിലും 12 റൺസ് നേടാനെ അവർക്ക് കഴിഞ്ഞുള്ളൂ. അവസാന മൂന്ന് പന്ത് കളിൽ ഉമ്രാൻ മൂന്ന് റൺസേ വഴങ്ങിയുള്ളൂ.പോൾ സ്റ്റിർലിംഗ് (18 പന്തിൽ 40)​,​ ക്യാപ്ടൻ ബാൽബിർനി (37 പന്തിൽ 60)​,​ ഹാരി ടെക്ടർ (39)​,​ ജോർജ് ഡോക്‌ടറൽ (പുറത്താകാതെ 34)​,​അഡയിർ (പുറത്താകാതെ 23)​ എന്നിവ‌ർ ഐറീഷ് ബാറ്റിംഗ് നിരയിൽ തിളങ്ങി. 4 ഓവർ എറിഞ്ഞ ഇന്ത്യൻ ബൗളർമാർ എല്ലാം നാല്പത് റൺസിന് മുകളിൽ വഴങ്ങി.

ക​ഴി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​രി​ക്കേ​റ്റ​ ​റു​തു​രാ​ജ് ​ഗെ​യ്‌​ക്‌​വാ​ദി​ന് ​പ​ക​ര​മാ​ണ് ​സ​ഞ്ജു​ ​സാം​സ​ണ് ​ഇന്നലെ ഇന്ത്യയുടെ അ​വ​സാ​ന​ ​ഇ​ല​വ​നി​ൽ​ ​അ​വ​സ​രം​ ​ല​ഭി​ച്ച​ത്.​ ​ആ​വേ​ശി​ന് ​പ​ക​രം​ ​ഹ​ർ​ഷ​ലി​നും​ ​ച​ഹ​ലി​ന് ​പ​ക​രം​ ​ബി​ഷ്ണോ​യ്ക്കും​ ​അ​വ​സ​രം​ ​കി​ട്ടി.​ ​ഇ​ഷാ​ൻ​ ​കി​ഷ​നൊ​പ്പം​ ​ഓ​പ്പ​ണ​റാ​യെ​ത്തി​യ​ ​സ​ഞ്ജു​ ​(42​ ​പ​ന്തി​ൽ​ 77​)​ ​കി​ട്ടി​യ​ ​അ​വ​സ​രം​ ​ന​ന്നാ​യി​ ​ഉ​പ​യോ​ഗി​ച്ച് ​തു​ട​ക്കം​ ​മു​ത​ൽ​ ​ആ​ക്ര​മി​ച്ചു​ ​തു​ട​ങ്ങി.​ ​ഫോ​മി​ലു​ള്ള​ ​ഇ​ഷാ​നെ​ ​നി​ല​യു​റ​പ്പി​ക്കു​ന്ന​തി​ന് ​മു​ൻ​പേ​ ​ഇ​ന്ത്യ​യ്ക്ക് ​ന​ഷ്ട​മാ​യി.​ ​മൂ​ന്നാ​മ​ത്തെ​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​പ​ന്തി​ൽ​ ​ഇ​ഷാ​നെ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ട​ക്ക​റു​ടെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​അ​ഡ​യി​ർ​ ​അ​യ​ർ​ല​ൻ​ഡി​ന് ​ബ്രേ​ക്ക് ​ത്രൂ​ ​ന​ൽ​കി.​ 5​ ​പ​ന്ത് ​നേ​രി​ട്ട് 3​ ​റ​ൺ​സാ​യി​രു​ന്നു​ ​ഇ​ഷാ​ന്റെ​ ​സ​മ്പാ​ദ്യം.​ 13​/1​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​അ​പ്പോ​ൾ​ ​ഇ​ന്ത്യ.​ ​ എ​ന്നാ​ൽ​ ​തു​ട​ർ​ന്ന് ​ക്രീ​സി​ൽ​ ​ഒ​ന്നി​ച്ച​ ​സ​ഞ്ജു​വും​ ​ദീപക്ക് ഹൂഡയും (57 പന്തിൽ 104)​ ​ഇ​ന്ത്യ​ൻ​ ​സ്കോ​ർ​ ​റോ​ക്ക​റ്റ് ​പോ​ലെ​ ​ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.​ ​ഇ​രു​വ​രും​ ​ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ 176​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടി​കെ​ട്ടു​ണ്ടാ​ക്കി.​സ​ഞ്ജു​വി​നെ​ ​പു​റ​ത്താ​ക്കി​ ​അ​ഡ​യി​ർ​ ​ത​ന്നെ​യാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​ആ​ദ്യ​ ​അ​ന്താ​രാ​ഷ്ട്ര​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​സ​ഞ്ജു​ 4​ ​സി​ക്സും​ 9​ ​ഫോ​റും​ ​നേ​ടി.​ 55​ ​പ​ന്തി​ലാ​ണ് ​ഹൂ​ഡ​ ​സെ​ഞ്ച്വ​റി​ ​തി​ക​ച്ച​ത്. 6 സിക്സും9 ഫോറും ഹൂഡ നേടി. അഡയിർ 3 വിക്കറ്റ് വീഴ്ത്തി.