കിലോയ്ക്ക് 200 രൂപയിലധികം വില കിട്ടും; ആള് വിദേശിയാണെങ്കിലും കേരളത്തിൽ എളുപ്പത്തിൽ വളരും, പതിനായിരങ്ങൾ സമ്പാദിക്കാൻ കൃഷി ചെയ്യേണ്ടത് ഈ രീതിയിൽ

Wednesday 29 June 2022 1:08 PM IST

ആ​ള് ​വി​ദേ​ശി​യാ​ണെ​ങ്കി​ലും​ ​ഇ​പ്പോ​ൾ​ ​കേ​ര​ള​ത്തി​ലും​ ​സ​ജീ​വ​മാ​യി​ ​കൃ​ഷി​ ചെ​യ്യു​ന്ന ഒന്നാണ് സ്‌ട്രോ​ബെ​റി.​ ​ന​ല്ല​ ​ത​ണു​പ്പു​ള്ള​ ​എ​ല്ലാ​യി​ട​ങ്ങ​ളി​ലും​ ​മി​ടു​മി​ടു​ക്ക​നാ​യി​ ​വ​ള​രു​​മെ​ന്ന​താ​ണ് ​സ്‌​ട്രോ​ബെ​റി​യു​ടെ​ ​പ്ര​ത്യേ​ക​ത. ഏ​പ്രി​ൽ​ ​-​ ​മേയ് ​മാ​സ​ങ്ങ​ളാ​ണ് ഇവ ​​ ​കൃ​ഷി​ ​ചെ​യ്യാ​ൻ​ കൂ​ടു​ത​ൽ ​അ​നു​യോ​ജ്യ​മെ​ങ്കി​ലും​ ​എ​ല്ലാ​ ​കാ​ലാ​വ​സ്ഥ​യി​ലും​ ​കൃ​ഷി​യി​റ​ക്കാ​വു​ന്ന​താ​ണ്.​ 50​ ​സെ​ന്റി​മീ​റ്റ​ർ​ ​അ​ക​ല​ത്തി​ൽ​ ​വേ​ണം​ ​ചെ​ടി​ക​ൾ​ ​ന​ടാ​ൻ.​ ​ഇ​വ​യു​ടെ​ ​ത​ട​ങ്ങ​ൾ​ ​ത​മ്മി​ൽ​ 60​ ​സെ​ന്റി​മീ​റ്റ​ർ​ ​അ​ക​ലം​ ​വേ​ണം.​ ​ന​ടു​ന്ന​തി​ന് ​മു​ൻ​പ് ​നി​ലം​ ​കി​ള​ച്ചൊ​രു​ക്കി​ ​വൃ​ത്തി​യാ​ക്ക​ണം.​ ​ചു​വ​ട്ടി​ൽ​ ​വെ​ള്ളം​ ​കെ​ട്ടി​ ​നി​ൽ​ക്കു​ന്ന​ത്​ ​ചെ​ടി​ക​ൾ​ക്ക് ​ഒ​ട്ടും​ ​ന​ന്ന​ല്ല.​ ​വ​ള്ളി​ ​പോ​ലെ​ ​അ​ല്പം​ ​നീ​ണ്ടാ​യി​രി​ക്കും​ ​ഇ​വ​ ​വ​ള​രു​ന്ന​ത്.​ ​വ​ള്ളി​യു​ടെ​ ​ഓ​രോ​ ​ക​ട​യ്ക്ക​ലി​ൽ​ ​നി​ന്നും​ ​വീ​ണ്ടും​ ​പു​തി​യ​ ​മു​ള​ ​പൊ​ട്ടി​ ​മ​റ്റൊ​രു​ ​വ​ള്ളി​യു​ണ്ടാ​കും.​ ​ഇ​വ​യെ​ ​വീ​ണ്ടും​ ​പ​റി​ച്ചു​ ​മാ​റ്റി​ ​ന​ടാ​വു​ന്ന​താ​ണ്.


ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ​ ​ചെ​ടി​യു​ടെ​ ​ചു​വ​ട് ​വൃ​ത്തി​യാ​ക്ക​ണം.​ ​ഉ​ണ​ങ്ങി​യ​ ​ഇ​ല​ക​ളും​ ​ത​ണ്ടും​ ​നീ​ക്കം​ ​ചെ​യ്യു​ന്ന​തോ​ടൊ​പ്പം​ ​ക​ള​ ​പ​റി​ക്കു​ക​യും​ ​വേ​ണം.​ ​ഒ​ന്ന​ര​ ​മാ​സ​ത്തി​ലൊ​രി​ക്ക​ൽ​ ​വേ​പ്പി​ൻ​പി​ണ്ണാ​ക്ക്,​ ​ക​ട​ല​പ്പി​ണ്ണാ​ക്ക്,​ ​പ​ച്ച​ചാ​ണ​കം​ ​എ​ന്നി​വ​ ​ചുവ​ട്ടി​ൽ​ ​ഇ​ട്ടു​ ​കൊ​ടു​ക്ക​ണം. മ​ണ്ണി​ന്റെ​ ​പി​എ​ച്ച് ​ലെ​വ​ൽ​ ഏഴ്​ ​വ​രെ​ ​സ്‌​ട്രോ​ബെ​റി​ ​കൃ​ഷി​ക്ക് ​ഗു​ണ​ക​ര​മാ​ണ്.​ 10​-​ 30​ ​ഡി​ഗ്രി​ ​സെ​ൽ​ഷ്യ​സ് ​ആ​യി​രി​ക്ക​ണം​ ​ചൂ​ട്.​ ​ച​കി​രി​ച്ചോ​റും​ ​മ​ണ്ണി​ര​ക്ക​മ്പോ​സ്റ്റും​ ​നി​റ​ച്ച​ ​പ്ലാ​സ്റ്റി​ക് ​ചാ​ക്കു​ക​ളി​ലും​ ​ത​റ​യി​ലും​ ​ന​ടാം.​ ​തു​ള്ളി​ ​ന​ന​യാ​ണ് ​വേ​ണ്ട​ത്.​ ​ചൂ​ട് ​കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ​ ​ഒ​രു​ ​ദി​വ​സം​ ​മൂ​ന്ന് ​നേ​ര​മെ​ങ്കി​ലും​ ​ന​ന​യ്ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സെ​പ്തം​ബ​ർ​-​ ​ജ​നു​വ​രി​ ​മാസങ്ങളി​ലാ​ണ് ​വി​ള​വു​ണ്ടാ​കു​ന്ന​ത്.​ ​അ​ധി​കം​ ​വേ​ന​ലോ​ ​മ​ഴ​യോ​ ​ഉ​ണ്ടാ​യാ​ൽ​ ​വി​ള​വ് ​കു​റ​യും.​ ​ഒ​രു​ ​ചെ​ടി​യി​ൽ​ ​നി​ന്ന് ​പ​ത്ത് ​പ​ഴ​ങ്ങ​ൾ​ ​വ​രെ​ ​കി​ട്ടും.​ ​പു​ഷ്പി​ച്ച് ​ഒ​രു​ ​മാ​സ​ത്തി​നു​ള്ളി​ൽ​ ​വി​ള​വെ​ടു​ത്തു​ ​തു​ട​ങ്ങാ​മെ​ന്ന​തും​ ​പ്ര​ത്യേ​ക​ത​യാ​ണ്.​ ​മാ​ത്ര​വു​മ​ല്ല,​ ​അ​ധി​ക​ ​സം​ര​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​ ​ജൈ​വ​ ​വ​ള​മു​പ​യോ​ഗി​ച്ച് ​കൃ​ഷി​ ​ചെ​യ്യാ​മെ​ന്ന​തും​ ​വ​ലി​യൊ​രു​ ​മേ​ന്മ​യാ​ണ്.


ഈ​ർ​പ്പ​മു​ള്ള​ ​മ​ണ്ണി​ൽ​ ​ചേ​ർ​ന്നു​ ​കി​ട​ക്കു​ന്ന​തി​നാ​ൽ​ ​ചി​ല​പ്പോ​ൾ​ ​പ​ഴ​ങ്ങ​ൾ​ ​അ​ഴു​കി​പ്പോ​കാ​റു​ണ്ട്.​ ​ഇ​തു​ ​ത​ട​യാ​ൻ​ ​ചെ​ടി​ക​ളു​ടെ​ ​ഇ​ട​യി​ൽ​ ​വൈ​ക്കോ​ലോ​ ​അ​റ​ക്ക​പ്പൊ​ടി​യോ​ ​ഇ​ടു​ക.​ ​മ​ണ്ണി​ൽ​ ​ഈ​ർ​പ്പം​ ​നി​ല​നി​ർ​ത്താ​നും​ ​അ​തി​ ശൈ​ത്യ​ത്തി​ൽ​ ​നി​ന്നു​ ​സം​ര​ക്ഷി​ക്കാ​നും​ ​ഈ​ ​പു​ത​യി​ടീ​ൽ​ ​ഉ​പ​ക​രി​ക്കും.​ ​കാ​ര്യ​മാ​യ​ ​വ​ള​പ്ര​യോ​ഗം​ ​വേ​ണ്ട​ ​എ​ന്ന​താ​ണ് ​ഇ​വ​യു​ടെ​ ​പ്ര​ത്യേ​ക​ത.​ ​വി​ള​വെ​ടു​ക്കു​ന്ന​ ​തോ​ട്ട​ങ്ങ​ളി​ൽ​ ​പ​ഴ​ങ്ങ​ൾ​ ​പ​റി​ച്ചെ​ടു​ത്തി​നു​ ​ശേ​ഷം​ ​മാ​ത്ര​മേ​ ​ന​ന​യ്ക്കാ​വൂ.​ ​അ​ല്ലാ​ത്ത​ ​പ​ക്ഷം​ ​കാ​യ്‌ക​ൾ​ ​ചീ​ത്ത​യാ​യി​ ​പോ​കാ​ൻ​ ​സാദ്ധ്യ​ത​യു​ണ്ട്.

Advertisement
Advertisement