വികസന സെമിനാർ നടത്തി
Thursday 30 June 2022 12:24 AM IST
കുത്തനൂർ: കുത്തനൂർ പഞ്ചായത്ത് വാർഷിക പദ്ധതി ആസൂത്രണം, പഞ്ചവത്സര പദ്ധതി ആസൂത്രണം 2022- 2027 വികസന സെമിനാർ നടത്തി. രമ്യ ഹരിദാസ് എം.പി സെമിനാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫരീദ ഫിറോസ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻസാർ കാസിം, ആരോഗ്യ കമ്മിറ്റി ചെയർമാൻ ആർ.മാധവൻ, ബ്ലോക്ക് മെമ്പർ സമീന നൈനാർ, ലതാ വിജയകുമാർ, പ്രിയ സുരേഷ്, പി ആർ.ബിന്ദു എന്നിവർ പങ്കെടുത്തു. കുത്തനൂർ പഞ്ചായത്ത് ജനാകിയാസൂത്രണത്തിന്റെ പ്രവർത്തികളിൽ 25 വർഷം നിസ്വാർത്ഥ സേവനം നടത്തിക്കൊണ്ടിരിക്കുന്ന കില രാമചന്ദ്രനെ രമ്യ ഹരിദാസ് എം.പി പൊന്നാട അണിച്ചു ആദരിച്ചു.