അനുസ്മരണ യോഗം നടത്തി
Thursday 30 June 2022 12:38 AM IST
വാളയാർ: സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.ശിവദാസമേനോന്റെ നിര്യാണത്തിൽ മലബാർ സിമന്റ്സ് അനുസ്മരണ യോഗം സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു അനുസ്മരണ പ്രഭാഷണം നടത്തി. ശിവദാസമേനോൻ മന്ത്രിയായിരിക്കെ മലബാർ സിമന്റ്സിനു വേണ്ടി നടത്തിയ സഹായങ്ങളും വികസന പ്രവർത്തനങ്ങളും യോഗത്തിൽ അനുസ്മരിച്ചു. മലബാർ സിമന്റ്സ് സി.ഐ.ടി.യു സ്ഥാപക നേതാവ് ജി.വിജയൻ, സി.ഐ.ടി.യു പുതുശ്ശേരി ഡിവിഷൻ സെക്രട്ടറി കെ.സുരേഷ്, മലബാർ സിമന്റ്സ് സി.ഐ.ടി.യു യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, എസ്.ടി.യു സെക്രട്ടറി ടി.പി. മുഹമ്മദ് ഷെറീഫ്, എ.ഐ.ടി.യു.സി ജോയന്റ് സെക്രട്ടറി കെ.ശ്രീജിത്ത്, ഐ.എൻ.ടി.യു.സി സെക്രട്ടറി എം.വി രാധാകൃഷ്ണൻ, എം.സി.എൽ ലേബർ യൂണിയൻ സെക്രട്ടറി കെ.കണ്ണൻ, എസ്.ജയകുമാർ എന്നിവർ പങ്കെടുത്തു.