കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം; പതിനഞ്ചോളം പേർക്ക് പരിക്ക്
Wednesday 29 June 2022 5:50 PM IST
കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരു മരണം. നിരവധി പേർക്ക് പരിക്കേറ്റു. പയ്യന്നൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന പിലാകുന്നുമ്മൽ എന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
അമിതവേഗതയും മഴയുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഒരു സ്ത്രീയാണ് മരിച്ചത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്കേറ്റതായാണ് വിവരം.
നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനുള്ളിൽ കുടുങ്ങിയ മുഴുവൻ യാത്രക്കാരെയും പുറത്തെടുത്തു.