സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 4805 പേർക്ക്,​ 7 മരണം

Wednesday 29 June 2022 7:32 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധവ. 4805 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 7 കൊവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇന്നവെ 14506 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 30 പേരാണ് കൊവിഡിനെത്തുടർന്ന് മരിച്ചത്.

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം അടുക്കുകയാണ്. ഇതുവരെ 99602 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. ടെസ്റ്റ് പോസിിറ്റിവിറ്റി നിരക്ക് 3.35 ശതമാനമായി വർദ്ധിച്ചു.

രാജ്യത്തെ കൊവിഡ് രോഗികളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്‌. കേരളത്തിൽ കൊവിഡ് വർദ്ധനയെ തുടർന്ന് മാസ്ക് വീണ്ടും നിർബന്ധമാക്കി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.