അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ
Thursday 30 June 2022 12:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാദ്ധ്യത. മദ്ധ്യ, വടക്കൻ ജില്ലകളിൽ കൂടുതൽ മഴയും തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും ലഭിക്കും. മദ്ധ്യ, വടക്കൻ ജില്ലകളിൽ 30 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്.
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനം പാടില്ല. ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുള്ളതിനാൽ തീരദേശ വാസികൾ ജാഗ്രത പാലിക്കണം.