ഐ.ടി ഇതര സ്റ്റാർട്ടപ്പുകൾക്കും ആനുകൂല്യങ്ങൾ

Thursday 30 June 2022 12:41 AM IST

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഐ.ടി അനുബന്ധ സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഐ.ടി ഇതര സ്റ്റാർട്ടപ്പ് മേഖലകളിലേക്കും വ്യാപിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.സ്റ്റോർ പർച്ചേസ് വകുപ്പും ഇലക്‌ട്രോണിക്സും വിവര സാങ്കേതികവും വകുപ്പും സംയുക്തമായി തയ്യാറാക്കുന്ന വ്യവസ്ഥയ്ക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായിട്ടാകും ഇത്. സ്റ്റേറ്റ് യുണീക്ക് ഐ.ഡിയുള്ള സ്റ്റാർട്ടപ്പുകളിൽ നിന്നുള്ള ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വാങ്ങലുകൾക്കുള്ള ധനപരിധി 20 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷമായി ഉയർത്തും. സ്റ്റേറ്റ് യുണീക്ക് ഐ.ഡിയുള്ള വിവിധ മേഖലകളിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ലിമിറ്റഡ് ടെൻഡറിൽ പങ്കെടുക്കുന്നതിനുള്ള പരിധി ഒരു കോടി രൂപയിൽ നിന്ന് മൂന്ന് കോടിയായി ഉയർത്താനും തീരുമാനിച്ചു.