മെഡിസെപിന് സ്റ്റേറ്റ് നോഡൽ സെൽ

Thursday 30 June 2022 12:42 AM IST

തിരുവനന്തപുരം: ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപിന് ധനകാര്യ വകുപ്പിൽ സ്റ്റേറ്റ് നോഡൽ സെൽ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആറാം ധനകാര്യ കമ്മിഷന് സൃഷ്ടിച്ച 6 താത്കാലിക തസ്തികകൾ നിലനിറുത്തി പുനർവിന്യസിക്കും. 10 സാങ്കേതിക തസ്തികകൾ സൃഷ്ടിച്ച് കരാർ അടിസ്ഥാനത്തിൽ നിയമനം നൽകും.

 പാറശാല സ്വദേശിയ്ക്ക് 3 ലക്ഷം രൂപ

14 വർഷമായി അപൂർവ രോഗം ബാധിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തുന്ന തിരുവനന്തപുരം പാറശാല സ്വദേശി ലിജോയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മൂന്ന് ലക്ഷം രൂപ അനുവദിക്കും. കൂടുതൽ തുക അനുവദിക്കേണ്ടതുണ്ടെങ്കിൽ ഒരു വർഷം കഴിഞ്ഞ് പരിഗണിക്കും.

 സിക്ക് ഗുരുദ്വാരയ്ക്ക്

തിരുമലയിൽ സ്ഥലം

സിക്ക് ഗുരുദ്വാര സ്ഥാപിക്കുന്നതിന് തിരുവനന്തപുരം തിരുമല വില്ലേജിൽ ബ്ലോക്ക് നമ്പർ 207ൽ റീസർവേ നമ്പർ 148ൽപെടുന്ന 10.12 ആർ സർക്കാർ ഭൂമി നൽകും. ഒരു ആറിന് 100 രൂപ നിരക്കിൽ ഗുരുദ്വാര ഗുരുനാനാക്ക് ദർബാർ എന്ന സൊസൈറ്റിയുടെ പേരിൽ നിബന്ധനകൾക്ക് വിധേയമായി 30 വർഷത്തേക്ക് പാട്ടത്തിനാണ് അനുവദിക്കുക.