ഇന്ത്യൻക്രൂഡ് ഓയിൽ പൊതുവിപണിയിൽ വിൽക്കാൻ സ്വകാര്യകമ്പനികൾക്ക് അനുമതി

Thursday 30 June 2022 12:47 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിൽ പൊതുവിപണിയിൽ വിറ്റഴിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതിൽ നൽകി കേന്ദ്രം. ഇതുവരെ സർക്കാർ കമ്പനികൾക്ക് മാത്രമാണ് ഇതിന് അനുമതി ഉണ്ടായിരുന്നത്. ഇതോടെ ക്രൂഡ് ഓയിൽ കയറ്റുമതി നിറുത്തിവയ്ക്കാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. കൂടാതെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ പൂർണമായി കമ്പ്യൂട്ടർവത്കരിക്കാനും കാബിനറ്റ് അനുമതി നൽകി. 63,000ലധികം സഹകരണ സംഘങ്ങൾ കമ്പ്യൂട്ടർവത്കരിക്കാൻ 2,516 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.