കെ.ത്രി.എ. കോൺടസ്റ്റ് ജൂലായ് 9ന്

Thursday 30 June 2022 12:59 AM IST

കൊച്ചി: പരസ്യരംഗത്തേക്ക് കൂടുതൽ യുവാക്കളെ ക്ഷണിച്ചുകൊണ്ട് പരസ്യ ഏജൻസികളുടെ
കൂട്ടായ്മയായ കെ.ത്രി.എ., മത്സരം സംഘടിപ്പിക്കുന്നു. ജൂലായ് 9ന് കൊച്ചി കച്ചേരിപ്പടി ആശിർഭവനിൽ രാവിലെ 10 മുതലാണ് കെ.ത്രി.എ കോൺടസ്റ്റ് നടക്കുന്നത്. ഇംഗ്ലീഷ്/മലയാളം കോപ്പിറൈ​റ്റർ, സോഷ്യൽമീഡിയ എക്‌സി
ക്യൂട്ടിവ്, മാർക്ക​റ്റിംഗ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലേക്കാണ് മത്സരം. ഓരോ തസ്തികകളിലെയും വിജയികൾക്ക് 3000രൂപ, 2000രൂപ എന്നിങ്ങനെയാണ് കാഷ്‌പ്രൈസ്. കൂടാതെ 25ഓളം പേർക്ക് കെ.ത്രി.എ. മെമ്പർ ഏജൻസികളിൽ 15,000 രൂപ സ്​റ്റൈപ്പൻഡിൽ 3 മാസത്തേക്ക് ട്രെയിനിംഗ് നൽകുകയും അർഹതയുള്ളവരെ സ്ഥിരപ്പെടുത്തുകയും ചെയ്യും. മത്സരങ്ങൾക്കുള്ള പ്രവേശനഫീസ് 300 രൂപ. ഇ-മെയിൽ: jobsk3a@gmail.com. അപേക്ഷിക്കേണ്ട അവസാനതീയതി : ജൂലായ് 5. വിവരങ്ങൾക്ക് 98 95 89 54 16.

Advertisement
Advertisement