സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നു,​ ഇന്ന് രോഗം സ്ഥിരീകരിച്ചത് 3904 പേർക്ക്,​ 14 മരണം

Thursday 30 June 2022 9:11 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന തുടരുന്നു. ഇന്ന് 3904 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളിൽ 14 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

എറണാകുളത്താണ് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ. 929 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം 861,​ കൊല്ലം 353,​ പാലക്കാട് 237,​ ഇടുക്കി 113,​ കോട്ടയം 414,​ ആലപ്പുഴ 246,​ തൃശൂർ 195,​ പാലക്കാട് 123,​ മലപ്പുറം 82,​ കോഴിക്കോട് 215,​ വയനാട് 33,​ കണ്ണൂർ 70,​ കാസർകോട് 33 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.