കായികരംഗത്തിന് കൈത്താങ്ങുമായി വാക്കറൂ

Friday 01 July 2022 12:30 AM IST

കോഴിക്കോട്: കോഴിക്കോട് പായമ്പ്ര പഞ്ചായത്തിലെ കുറുവത്തൂർ വോളി ഫ്രണ്ട്‌സ് സ്‌പോർട്‌സ് സെന്ററിന് സാമ്പത്തികസഹായവുമായി വാക്കറൂ ഗ്രൂപ്പിന്റെ സി.എസ്.ആർ വിഭാഗമായ വാക്കറൂ ഫൗണ്ടേഷൻ.

ക്ലബ്ബിന്റെ വോളിബാൾ പ്രാക്ടീസ് വാളിന്റെ നിർമ്മാണത്തിനായുള്ള സാമ്പത്തിക സഹായത്തിന് പുറമെ, വോളി സ്‌പോർട്‌സ് സെന്ററിന് കോച്ചിംഗും ജെഴ്‌സിയും സ്‌പോൺസർ ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായവും വാക്കറൂ ഫൗണ്ടേഷൻ നൽകിയിരുന്നു. വാക്കറൂ ഗ്രൂപ്പ് ഡയറക്ടർ അബ്ദുൾ സലാം പ്രക്ടീസ് വാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. അത്‌ല​റ്റുകൾക്കും അക്കാദമികൾക്കും പിന്തുണയേകി, അവരിലൂടെ സ്‌പോർട്‌സ് പ്രഫഷണലുകളെ സൃഷ്ടിക്കുന്നതിന് തുടർച്ചയായ ഇടപെടലുകൾ വാക്കറൂ ഗ്രൂപ്പ് നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

500 ലധികം ഡീലർമാരും 1.5 ലക്ഷത്തിലധികം റീട്ടെയിൽ ഔട്ട്‌ലെ​റ്റുകളുമായി ഇന്ത്യയൊട്ടാകെ സാന്നിദ്ധ്യമുള്ള കേരളത്തിന്റെ സ്വന്തം ഫുട്‌വെയർ ബ്രാൻഡാണ് വാക്കറൂ. 2011-ൽ സ്ഥാപിതമായ വോളി സ്‌പോർട്‌സ് സെന്റർ, 5 അന്തർദ്ദേശീയ താരങ്ങളെയും ഏകദേശം 50 ദേശീയ താരങ്ങളെയും മ​റ്റനവധി സംസ്ഥാന- ജില്ലാതല താരങ്ങളെയും സംഭാവന ചെയ്തിട്ടുണ്ട്.

Advertisement
Advertisement