പ്ലസ്ടു പഠനത്തിന് എല്ലാവർക്കും സൗകര്യമൊരുക്കും: മന്ത്രി ശിവൻകുട്ടി

Friday 01 July 2022 12:00 AM IST

തിരുവനന്തപുരം: ഉപരിപഠനത്തിന് അർഹത നേടിയവർക്കെല്ലാം പ്ലസ്ടു പഠനസൗകര്യമൊരുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സീറ്റ് കുറവുള്ള ജില്ലകളിൽ നിശ്ചിത ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കും. ഇത്തവണ മൂന്ന് പ്രധാന അലോട്ട്മെന്റുകളുണ്ടാവും. ഹയർസെക്കൻഡറിയിൽ 1,83,085 ഗവ. സീറ്റുകളും 1,92,630 എയ്ഡഡ് സീറ്റുകളും 56,366 അൺ എയ്ഡഡ് സീറ്റുകളുമുണ്ട്. സയൻസിന് 2,19,274, ഹ്യുമാനിറ്റീസിന് 87,148, കോമേഴ്സിന് 1,25,659 സീറ്റുകളാണുള്ളത്. കഴിഞ്ഞ വർഷം പ്രിയം ഹ്യുമാനിറ്റീസിനായിരുന്നു. മെരിറ്റിനൊപ്പം ബോണസ് പോയിന്റും നൽകിയാണ് അലോട്ട്മെന്റ്. എന്നാൽ ബോണസ് പോയിന്റ് മെരിറ്റിനെ മറികടക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 33,000 സീറ്റുകളുണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കുമെന്നും കെ.എം.സച്ചിൻദേവിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.

നീ​ന്ത​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​ന​ൽ​കാൻ
ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല​:​ ​വി.​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ബോ​ണ​സ് ​പോ​യി​ന്റി​നാ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​നീ​ന്ത​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​ന​ൽ​കാ​ൻ​ ​ആ​രെ​യും​ ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ​മ​ന്ത്റി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​ന​ൽ​കാ​ൻ​ ​ആ​ർ​ക്കും​ ​അ​ധി​കാ​രം​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​ഇ​ക്കൊ​ല്ല​ത്തെ​ ​ബോ​ണ​സ് ​പോ​യി​ന്റ് ​സം​ബ​ന്ധി​ച്ച് ​ഇ​തു​വ​രെ​ ​തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​പ്പോ​ൾ​ ​പ്ര​ച​രി​ക്കു​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​അ​വാ​സ്ത​വ​മാ​ണ്.​ ​നീ​ന്ത​ൽ​ ​പ​രി​ശീ​ല​ന​ത്തി​നി​ടെ​ ​ക​ണ്ണൂ​രി​ലെ​ ​ച​ക്ക​ര​ക്ക​ല്ലി​ൽ​ 16​ ​കാ​ര​നും​ ​പി​താ​വും​ ​മു​ങ്ങി​ ​മ​രി​ച്ച​ ​സം​ഭ​വം​ ​ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും​ ​തെ​റ്റാ​യ​ ​പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ​ ​വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും​ ​മ​ന്ത്റി​ ​പ​റ​ഞ്ഞു.

പ​ട്ട​യ​ ​വി​ത​ര​ണ​ത്തി​ന് ​പ്ര​ത്യേക
യ​‌​ജ്ഞം​:​ ​മ​ന്ത്രി​ ​രാ​ജൻ

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യോ​ര,​ ​ആ​ദി​വാ​സി​ ​മേ​ഖ​ല​ക​ളി​ലെ​ ​പ​ട്ട​യം​ ​ഈ​വ​ർ​ഷം​ ​ത​ന്നെ​ ​ന​ൽ​കാ​ൻ​ ​പ്ര​ത്യേ​ക​ ​യ​‌​ജ്ഞം​ ​ന​ട​പ്പാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​കെ.​ ​രാ​ജ​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ഭൂ​മി​ ​പു​റ​മ്പോ​ക്കോ​ ​ത​രി​ശോ​ ​അ​ല്ലാ​ത്ത​തി​നാ​ൽ​ ​പ​ട്ടി​ക​ജാ​തി​ ​കോ​ള​നി​ക​ളി​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​താ​മ​സി​ക്കു​ന്ന​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​പ​ട്ട​യ​മി​ല്ലാ​ത്ത​ ​സാ​ഹ​ച​ര്യ​മു​ണ്ട്.​ ​പ​ട്ടി​ക​ജാ​തി​ ​കു​ടും​ബ​ങ്ങ​ളെ​ ​പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ​ ​പ​ഞ്ചാ​യ​ത്ത് ​വി​ല​ ​കൊ​ടു​ത്ത് ​വാ​ങ്ങി​യ​ ​സ്ഥ​ല​മാ​ണേ​റെ​യും.​ ​ഭൂ​മി​ ​പോ​ക്കു​വ​ര​വ് ​ചെ​യ്യാ​ത്ത​തി​നാ​ൽ​ ​മു​ൻ​ ​ഉ​ട​മ​യു​ടെ​ ​പേ​രി​ലാ​ണു​ള്ള​ത്.​ ​മി​ക്ക​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും​ ​ഭൂ​മി​ ​വാ​ങ്ങി​യ​തി​ന്റെ​ ​ആ​ധാ​രം​ ​സൂ​ക്ഷി​ച്ചി​ട്ടി​ല്ല.​ ​പോ​ക്കു​വ​ര​വ് ​ന​ട​ത്താ​ൻ​ ​ഇ​താ​ണ് ​ത​ട​സം.​ ​പ​ഞ്ചാ​യ​ത്ത് ​ഭൂ​മി,​ ​സ​ർ​ക്കാ​രി​ൽ​ ​നി​ക്ഷി​പ്ത​മാ​ക്കി​ ​പു​റ​മ്പോ​ക്കാ​ക്കി​യ​ ​ശേ​ഷ​മേ​ ​പ​ട്ട​യ​ ​വി​ത​ര​ണം​ ​ന​ട​ത്താ​നാ​വൂ​ ​എ​ന്നും​ ​ന​ജീ​ബ് ​കാ​ന്ത​പു​ര​ത്തി​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.