നിയമസഭയിൽ... കുഴൽനാടനും തൃക്കാക്കരയ്ക്കും ഇടയിൽ

Friday 01 July 2022 12:00 AM IST

വ്യവസായങ്ങൾ, വൈദ്യുത പദ്ധതികൾ എന്നീ ധനാഭ്യർത്ഥനകളുടെ ചർച്ചകൾ വിധിവശാലോ ജാതകവശാലോ മാത്യു കുഴൽനാടന്റെയും തൃക്കാക്കരയുടെയും 'ധനാഭ്യർത്ഥനകളായോ' എന്ന സംശയം സഭയിലിന്നലെ പല ഘട്ടങ്ങളിലുയർന്നു. മാത്യു കുഴൽനാടൻ കഴിഞ്ഞ ദിവസം ചില ആക്ഷേപങ്ങളുന്നയിച്ചതിന്റെ പ്രത്യാഘാതങ്ങളെന്ന് പറയാം. ഉമ തോമസിരിക്കുമ്പോൾ തൃക്കാക്കരയെങ്ങനെ ചർച്ചയാവാതിരിക്കും?

ചർച്ച തുടങ്ങിവച്ച സി.എച്ച്. കുഞ്ഞമ്പു മുതൽ അവസാനിപ്പിച്ച റോജി എം. ജോൺ വരെയുള്ളവർ അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി. കുഴൽനാടന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഏറ്റവും കൂടിയ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന വാശി കുഞ്ഞമ്പുവിൽ കണ്ടു. കള്ളം പറയുന്നതിനാണോ കുഴൽനാടന്റെ ഡോക്ടറേറ്റെന്നദ്ദേഹം സംശയിച്ചു. കുഞ്ഞമ്പുവിന്റെ പ്രസംഗം കേട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു: ഇതുപോലുള്ള പിന്തുണക്കാരെ സൂക്ഷിക്കണം, മുഖ്യമന്ത്രീ!

അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്ന് മാത്രം പറയുന്ന മുഖ്യമന്ത്രിയെയാണ് നജീബ് കാന്തപുരം കാണുന്നത്. പി.വി. ശ്രീനിജൻ പ്രഖ്യാപിതശത്രുവായ ട്വന്റി-ട്വന്റിയോടുള്ള കലിപ്പ് പ്രകടിപ്പിച്ചു. പി.ടി. തോമസിനെ മറന്ന് കിഴക്കമ്പലത്തെ മുതലാളിയുടെ അടുത്തുവരെ ഉമ തോമസിനെ വിടുമോയെന്ന് തൃക്കാക്കരയിലെ പ്രചരണം കണ്ടിട്ട് ആശങ്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. പരിഷ്കൃത കൊള്ളസംഘത്തിന്റെ ആസൂത്രിത കൊള്ള കേരളത്തിൽ കെ.കെ. രമ കാണുന്നു. പിണറായി വിജയനെ തൊട്ടുള്ള കളിയൊന്ന് നിറുത്തിയാൽ പ്രതിപക്ഷം നന്നാകുമെന്ന് തോമസ് കെ.തോമസ് ഉപദേശിച്ചു.

തൃക്കാക്കരത്തിരക്കിലായതിനാൽ ദാവോസിലെ നിക്ഷേപസംഗമം മന്ത്രി പി. രാജീവ് മറന്നുപോയെന്ന് റോജി എം. ജോൺ. അവസാനം ദാവോസും പോയി തൃക്കാക്കരയും പോയിയെന്നാണ് പരിഹാസം. തൃക്കാക്കരയിൽ ട്വന്റി-ട്വന്റിയുടെയും ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ജമാഅത്ത് ഇസ്ലാമിയുടെയുമെല്ലാം വോട്ട് വാങ്ങിയ കോൺഗ്രസിന് എന്നിട്ടും പ്രതീക്ഷിച്ച വോട്ട് കിട്ടിയില്ലെന്നാണ് മന്ത്രി പി. രാജീവിന്റെ കണ്ടെത്തൽ. പ്രതീക്ഷയ്ക്കിനിയും വകയുണ്ട്. വ്യവസായങ്ങളുടെ ശവപ്പറമ്പെന്ന് തിരുവഞ്ചൂരിന്റെ അധിക്ഷേപം അദ്ദേഹം തിരുത്തി. വ്യവസായങ്ങളുടെ പ്രചോദനഭൂമിയാണിതെന്ന് തിരുവഞ്ചൂരിനെ ബോദ്ധ്യപ്പെടുത്താൻ തിരുവഞ്ചൂരിന്റെ നാട്ടിലെ പേപ്പ‌ർമില്ലിനെയാണദ്ദേഹം എടുത്തുകാട്ടിയത്.

സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധി ബഫർസോണാക്കുന്നതിലെ ആശങ്ക സണ്ണിജോസഫും മറ്റും അടിയന്തരപ്രമേയമായി കൊണ്ടുവന്നു. ഉമ്മൻ ചാണ്ടി ഭരണകാലത്ത് വി.ഡി. സതീശനും മറ്റും കൊടുത്ത റിപ്പോർട്ടാണ് കുഴപ്പമായതെന്ന് സ്ഥാപിക്കാൻ വനംമന്ത്രി തൊട്ട് മുഖ്യമന്ത്രി വരെ ശ്രമിച്ചത് സതീശനെ വല്ലാതെയങ്ങ് പ്രകോപിപ്പിച്ചു. ജനവാസമേഖല പാടില്ലെന്ന യു.ഡി.എഫ് സർക്കാരിന്റെ റിപ്പോർട്ടും അനുബന്ധകാര്യങ്ങളും അദ്ദേഹമുയർത്തിക്കാട്ടി. 2019ലെ ഒന്നാം പിണറായിസർക്കാരിന്റെ വിജ്ഞാപനം വരുത്തിയ കുഴപ്പമാണ് സുപ്രീംകോടതിവിധിക്ക് കാരണമെന്ന് സമർത്ഥിച്ചു. കാട് സംരക്ഷിക്കണമെന്നത് തന്റെയും പി.ടിയുടെയും യു.ഡി.എഫിന്റെ നിലപാടാണെന്നും പ്രഖ്യാപിച്ചാണ് അദ്ദേഹം രോഷമടക്കിയത്.

മാ​ത്യു​ ​കു​ഴ​ൽ​നാ​ട​നെ
ക​ട​ന്നാ​ക്ര​മി​ച്ച്
സ​ഭ​യി​ൽ​ ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മ​ക​ളു​ടെ​ ​സ്ഥാ​പ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ ​കോ​ൺ​ഗ്ര​സ് ​അം​ഗം​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ന് ​നേ​ർ​ക്ക് ​ആ​രോ​പ​ണ​ ​ശ​ര​ങ്ങ​ളെ​യ്ത് ​നി​യ​മ​സ​ഭ​യി​ൽ​ ​സി.​പി.​എം​ ​അം​ഗ​ങ്ങ​ൾ.
മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​ ​ഗൂ​ഢോ​ദ്ദേ​ശ്യ​ത്തോ​ടെ​ ​തെ​റ്റാ​യ​ ​കാ​ര്യം​ ​പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ ​ച​ർ​ച്ച​യി​ൽ​ ​സി.​എ​ച്ച്.​ ​കു​ഞ്ഞ​മ്പു​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​സ​ഭ​യി​ലി​ല്ലാ​ത്ത​ ​ആ​ളു​ക​ളെ​പ്പ​റ്റി​ ​അ​പ​സ​ർ​പ്പ​ക​ ​ക​ഥ​ക​ളെ​ ​വെ​ല്ലു​ന്ന​ ​ക​ഥ​ക​ൾ​ ​പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ​കു​ഴ​ൽ​നാ​ട​നെ​ ​പോ​ലു​ള്ള​വ​ർ​ ​അ​വ​സാ​നി​പ്പി​ക്ക​ണം.​ ​നു​ണ​ ​ഫാ​ക്ട​റി​ക​ൾ​ ​പ്ര​വ​ർ​ത്തി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ന്ന​തി​ന്റെ​ ​അ​വ​സാ​ന​ത്തെ​ ​ഉ​ദാ​ഹ​ര​ണ​മാ​ണി​ത്.​ ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ന് ​കി​ട്ടി​യ​ ​ഡോ​ക്ട​റേ​റ്റ് ​ക​ള്ളം​ ​പ​റ​യു​ന്ന​തി​നാ​ണോ​?​ ​ഇ​ങ്ങ​നെ​യെ​ങ്കി​ൽ​ ​നി​ങ്ങ​ളൊ​രി​ക്ക​ലും​ ​വി​ജ​യി​ക്കി​ല്ല.​ ​സി.​പി.​എ​മ്മി​ന്റെ​ ​പോ​ളി​റ്റ്ബ്യൂ​റോ​ ​അം​ഗ​മാ​യ​ ​മു​ഖ്യ​മ​ന്ത്രി​യെ​പ്പ​റ്റി​ ​നി​ങ്ങ​ളെ​ന്ത് ​പ​റ​ഞ്ഞാ​ലും​ ​ജ​ന​ങ്ങ​ൾ​ ​വി​ശ്വ​സി​ക്കാ​ൻ​ ​പോ​കു​ന്നി​ല്ല​ ​ആ​രോ​പ​ണ​ത്തി​ന് ​പി​ന്നി​ലെ​ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ​ ​അ​ന്വേ​ഷ​ണം​ ​വി.​ഡി.​ ​സ​തീ​ശ​നി​ലേ​ക്ക് ​വ്യാ​പി​പ്പി​ക്ക​ണം​ ​-​കു​ഞ്ഞ​മ്പു​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഇ​തു​ ​പോ​ലു​ള്ള​ ​പി​ന്തു​ണ​ക്കാ​രെ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ഇ​തി​നോ​ടു​ള്ള​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ന്റെ​ ​പ്ര​തി​ക​ര​ണം.
ര​ണ്ട് ​കൊ​ല്ലം​ ​മു​മ്പ് ​ആ​ർ.​എ​സ്.​എ​സ് ​ഉ​ന്ന​യി​ച്ച​ ​പു​ളി​ച്ചു​ ​നാ​റി​യ​ ​ആ​രോ​പ​ണ​മാ​ണ് ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​ൻ​ ​ഉ​ന്ന​യി​ച്ച​തെ​ന്ന് ​സേ​വ്യ​ർ​ ​ചി​റ്റി​ല​പ്പ​ള്ളി​ ​പ​റ​ഞ്ഞു.​ ​അ​ലു​മി​നി​യം​ ​കു​ഴ​ൽ​ ​വ്യ​വ​സാ​യം​ ​ന​ട​ത്തു​ന്ന​യാ​ളാ​ണ് ​മാ​ത്യു​ ​കു​ഴ​ൽ​നാ​ട​നെ​ന്ന് ​ഐ.​ബി.​ ​സ​തീ​ഷ് ​പ​റ​ഞ്ഞു.​ ​ആ​ർ.​എ​സ്.​എ​സി​ന് ​വേ​ണ്ടി​ ​നു​ണ​ ​പ​റ​യു​ന്ന​ ​സ്ത്രീ​ക്ക് ​വേ​ണ്ടി​യാ​ണ് ​കു​ഴ​ൽ​നാ​ട​ൻ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ​കെ.​ ​ബാ​ബു​ ​(​നെ​ന്മാ​റ​)​ ​കു​റ്റ​പ്പെ​ടു​ത്തി.

Advertisement
Advertisement