സിന്ധു, പ്രണോയ് ക്വാർട്ടറിൽ

Friday 01 July 2022 12:39 AM IST

ക്വലാലംപുർ : ഇന്ത്യൻ താരങ്ങളായ പി.വി സിന്ധുവും എച്ച്.എസ് പ്രണോയ്‌യും മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി. പ്രീക്വാർട്ടറിൽ ഫിതായപോൺ ചയ്വാനെ ഒരു ഗെയിമിന് പിന്നിൽനിന്നശേഷം പൊരുതിതോൽപ്പിച്ചാണ് സിന്ധു ക്വാർട്ടറിലെത്തിയത്.സ്കോർ : 19-21,21-19,21-14.ക്വാർട്ടറിൽ ചൈനീസ് തായ്‌പേയ്‌യുടെ തായ് ഇ സുംഗാണ് എതിരാളി.

മലയാളി താരം പ്രണോയ് നാലാം സീഡ് ചൈനീസ് തായ്‌പേയ് താരം ടൗ ചിയാൻ ടെന്നിനെ 21-15,21-7ന് കീഴടക്കിയാണ് ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ ഇന്തോനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയാണ് എതിരാളി.

Advertisement
Advertisement