അക്ഷരപ്പുര ഗ്രന്ഥശാല എഴുത്തുപെട്ടികൾ നൽകി
ഓച്ചിറ: ക്ളാപ്പനയിലെ വിദ്യാലയങ്ങളിൽ അക്ഷരപ്പുര ഗ്രന്ഥശാല എഴുത്തുപെട്ടികൾ സ്ഥാപിക്കുന്നു. അക്ഷരപ്പുര മാസികയിൽ പ്രസിദ്ധീകരിക്കാൻ വിദ്യാർത്ഥികളിൽ നിന്ന് രചനകൾ ശേഖരിക്കാനും വായനാശീലം വളർത്താനുമാണ് പദ്ധതി. ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പ്രഥമാദ്ധ്യാപിക രശ്മി പ്രഭാകരന് എഴുത്തുപെട്ടി നൽകി ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്സ് യു.പി സ്കൂൾ, ഗവ.എൽ.പി.എസ് വരവിള, കെ.വി പ്രയാർ ഗവ. എൽ. പി. എസ്, ആലുംപീടിക സി.എം. എസ്. എൽ. പി സ്കൂൾ, ക്ലാപ്പന എസ്. വി. എച്ച്. എസ്. എസ് എന്നിവിടങ്ങളിലാണ് എഴുത്തുപെട്ടികൾ സ്ഥാപിക്കുന്നത്. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് കെ. നമിഷാദ് അദ്ധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി ബി. പി. സി സിനീഷ്, സ്കൂൾ മാനേജർ ആർ.രണോജ്, പ്രഥമാദ്ധ്യാപിക രശ്മി പ്രഭാകരൻ, അക്ഷരപ്പുര ഗ്രന്ഥശാലാ സെക്രട്ടറി എൽ. കെ ദാസൻ, പ്രസിഡന്റ് എ.അനു, എൽ. പവിത്രൻ, ആർ. മോഹനൻ , ജെ. ഹരിലാൽ, ഗീതാ വി. പണിക്കർ, എസ്. സജികുമാർ, ആർ.നവാസ്, വി. ദിവാലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.