അവാർഡ് സമർപ്പണം

Saturday 02 July 2022 12:07 AM IST

കൊച്ചി: കലാഭവൻ മണി മെമ്മോറിയൽ അവാർഡ് സമർപ്പണം പ്രശസ്ത സംവിധായകൻ അമ്പിളി നിർവഹിച്ചു. കെ.ജി.ജോർജ്, ആലപ്പി അഷറഫ്, ബൈജു മേലില, ഡയാന സിൽവസ്റ്റർ, പി.എം.അബ്ദുൾ അസീസ്, വർക്കിയച്ചൻ പേട്ട എന്നിവർക്ക് സമഗ്രസംഭാവന പുരസ്കാരങ്ങൾ നൽകി. ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പ്രവീണ, ഗുരു സോമസുന്ദരം, അഞ്ജുകൃഷ്ണ, അശോക് തരുൺമൂർത്തി, സന്തോഷ്, അൻസിബ തുടങ്ങി 54 പേർക്ക് അവാർഡുകൾ സമർപ്പിച്ചു. ജെ.ജെ.കുറ്റിക്കാട്ട്, കെ.വി.വിജയൻ വൈദ്യർ, ഉമർനിസാർ, പ്രീതി പ്രകാശ് പറക്കാട്ട് എന്നിവർ ജേതാക്കളെ ആദരിച്ചു. സോഹൻ സീനുലാൽ അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ കൊട്ടാരപ്പാട്ട് സ്വാഗതവും ഷെമീർ ടി.കെ.നന്ദിയും പറഞ്ഞു.

Advertisement
Advertisement