അങ്കൺവാടികളിൽ തേൻകണം പദ്ധതിക്ക് തുടക്കം

Saturday 02 July 2022 2:00 AM IST
വാർഡ് മെംബർ ഒതയോത്ത് വനജ തേൻ നൽകി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

കുറ്റ്യാടി: അങ്കൺവാടികളിൽ കുട്ടികൾക്ക് തേൻ നൽക്കൽ പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിലെ തവിടോറ ഒതയോത്ത്, വട്ടോളി ദേശിയ ഗ്രന്ഥശാല എന്നീ അങ്കൺവാടികളിൽ തേൻ നൽകലിന്റെ ഉദ്ഘാടനം വാർഡ് അംഗം ഒതയോത്ത് വനജ നിർവ്വഹിച്ചു. തവിടോറ അങ്കൺവാടിയിൽ കൺവീനർ എലിയാറ ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. രേഖ കുറ്റിയിൽ, പ്രിയ മുയ്യോട്ട് എന്നിവർ നേതൃത്വം നൽകി. ഒതയോത്ത് അങ്കൺവാടിയിൽ ലിജി വിജയൻ , രാജി , വി.പി. വാസു, കുറ്റിയിൽ കൃഷ്ണൻ എന്നിവരും . ദേശീയ ഗ്രന്ഥശാലയിൽ ഷീബ, സവിത, കെ.പി.ഹംസ എന്നിവരും നേതൃത്വം നൽകി.

Advertisement
Advertisement