ഫയൽ തീർപ്പാക്കൽ: സെക്രട്ടേറിയറ്റ് നാളെ പ്രവർത്തിക്കും

Saturday 02 July 2022 12:00 AM IST

തിരുവനന്തപുരം: ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് നാളെ (ഞായർ )പ്രവർത്തിക്കും. സർവീസ് സംഘടനകളുമായി പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ ചർച്ചയിലാണ് അവധി ഉപേക്ഷിച്ച് ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ ഏർപ്പെടാൻ ജീവനക്കാർ സമ്മതിച്ചത്. സെപ്തംബർ 30 വരെയാണ് തീർപ്പാക്കൽ യജ്ഞം . നാളെ സെക്രട്ടേറിയറ്റിലെ കാന്റീനും ഇന്ത്യൻ കോഫി ഹൗസും പ്രവർത്തിക്കും.

Advertisement
Advertisement