എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി, മെഡിസെപിനെ വിമർശിക്കുന്നവരെ ജനം തള്ളിക്കളയും

Saturday 02 July 2022 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൗരൻമാർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ 'മെഡിസെപ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതി വരുംവർഷങ്ങളിൽ കൂടുതൽ വിപുലമാക്കും.

പദ്ധതിയെ വിമർശിക്കുന്നവരുണ്ട്. എന്തിനെയും വിമർശിക്കുന്ന അക്കൂട്ടരെ ജനം തള്ളിക്കളയും. പ്രതിമാസം 500 രൂപവച്ച് ആറായിരം രൂപ പ്രീമിയമായി വാങ്ങുമ്പോൾ 5664രൂപ മാത്രമല്ലേ ജി.എസ്.ടിയുൾപ്പെടെ നൽകുന്നുള്ളുവെന്നാണ് ഒരു ആക്ഷേപം. എന്നാൽ ബാക്കിയുള്ള 336രൂപ ചേർത്തുവച്ചാണ് പന്ത്രണ്ടോളം മാരക അസുഖങ്ങൾക്ക് ഇൻഷ്വറൻസ് പാക്കേജിന് പുറമെയുള്ള ചികിത്സ ഉറപ്പാക്കുന്നത്. ഇതിനായി 35 കോടിയാണ് നൽകുക.

മെഡിസെപിൽ സർക്കാർ വിഹിതമില്ലെന്നാണ് മറ്റൊരാക്ഷേപം. ആറായിരംരൂപയ്ക്ക് പ്രതിവർഷം മൂന്നുലക്ഷം രൂപയുടെ ചികിത്സയും കാരിഒാവർ ചെയ്താൽ മൂന്നാംവർഷം ആറുലക്ഷത്തിന്റെ ചികിത്സയും പ്രായഭേദമില്ലാതെ ഉപാധിരഹിത അംഗത്വവും നൽകുന്ന ഗ്രൂപ്പ് ഇൻഷ്വറൻസ് പാക്കേജ് ലഭ്യമാക്കുന്നത് സർക്കാർ ഗ്യാരന്റിമൂലമാണ്. ഇൗ ഗ്യാരന്റി തന്നെയാണ് സർക്കാർ വിഹിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടായിരം രൂപ പ്രതിദിന വാടകയുള്ള മുറിസൗകര്യവും 1920 ചികിത്സകളും ലഭ്യമാക്കുന്ന പദ്ധതി കേരളത്തിന് പുറത്ത് 15 ആശുപത്രികളിലും അത്യാവശ്യഘട്ടങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലും ചികിത്സ ഉറപ്പാക്കുന്നുവെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി കെ.എൻ.ബാലഗോപാലൻ പറഞ്ഞു. ഇൗ പാക്കേജിന് പുറത്ത് കാൽലക്ഷം രൂപയെങ്കിലും ചെലവ് വരും. പദ്ധതിയിലെ ആശുപത്രികളുടെ പട്ടിക ഉടൻ പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിസെപിന്റെ ആദ്യതിരിച്ചറിയൽ കാർഡ് പൊതുമരാമത്ത് വകുപ്പിലെ പാർട്ട് ടൈം ജീവനക്കാരി നളിനകുമാരിക്കും വിജിലൻസിൽ നിന്ന് വിരമിച്ച പി.ജി.ശശികുമാറിനും കൊളീജിയറ്റ് എഡ്യുക്കേഷൻ വകുപ്പിലെ ഭിന്നശേഷി ജീവനക്കാരനായ റെയ്നോൾഡിനും മുഖ്യമന്ത്രി കൈമാറി. മെഡിസെപ് ഹാൻഡ് ബുക്കും പ്രകാശനം ചെയ്തു.

മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ,ജി.ആർ.അനിൽ,റോഷി അഗസ്റ്റിൻ,വി.ശിവൻകുട്ടി,ആന്റണി രാജു, മേയർ ആര്യാരാജേന്ദ്രൻ, ഒാറിയന്റൽ ഇൻഷ്വറൻസ് പ്രതിനിധി ഗീത ശാന്തശീലൻ, ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ഒാഫീസർ ഒാൺ സ്പെഷ്യൽ ഡ്യൂട്ടി കെ.മുഹമ്മദ് വൈ.സഫിറുള്ള എന്നിവർ സംസാരിച്ചു.

മെ​ഡി​സെ​പ്:​ ​ചേ​ർ​ന്നി​ല്ലെ​ങ്കി​ലും
പ്രീ​മി​യം​ ​പി​ടി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​സെ​പി​ൽ​ ​ചേ​ർ​ന്നാ​ലും​ ​ഇ​ല്ലെ​ങ്കി​ലും​ ​എ​ല്ലാ​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​പെ​ൻ​ഷ​ൻ​കാ​രു​ടെ​യും​ ​പ​ക്ക​ൽ​നി​ന്ന് ​പ്ര​തി​മാ​സം​ 500​ ​രൂ​പ​ ​പ്രീ​മി​യം​ ​ഈ​ ​മാ​സം​ ​മു​ത​ൽ​ ​പി​ടി​ക്കു​മെ​ന്ന് ​സ​ർ​ക്കാ​രി​ന്റെ​ ​സ​ർ​ക്കു​ല​ർ.​ ​നി​ർ​ബ​ന്ധി​ത​ ​പ​ദ്ധ​തി​യാ​ണി​ത്.​ ​ചേ​ര​ണോ​ ​വേ​ണ്ട​യോ​ ​എ​ന്ന് ​തീ​രു​മാ​നി​ക്കാ​ൻ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​പെ​ൻ​ഷ​ൻ​കാ​ർ​ക്കും​ ​അ​വ​കാ​ശ​മി​ല്ല.

ര​ണ്ടാം​ഘ​ട്ട​ ​വി​വ​ര​ശേ​ഖ​ര​ണം​ ​പൂ​ർ​ത്തി​യാ​യെ​ങ്കി​ലും​ ​ഇ​തു​വ​രെ​ 7000​ ​ജീ​വ​ന​ക്കാ​രും​ 23,000​ ​പെ​ൻ​ഷ​ൻ​കാ​രും​ ​വെ​രി​ഫി​ക്കേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.​ ​പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​ടെ​ ​പ​ട്ടി​ക​യും​ ​ആ​ദ്യ​പ്രീ​മി​യം​ ​തു​ക​യും​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​ക്ക് ​കൈ​മാ​റി.​ 11,34,000​ ​പേ​രാ​ണ് ​ഇ​തു​വ​രെ​ ​വെ​രി​ഫി​ക്കേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.

അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്ക് ​ഇ​ന്നു​മു​ത​ൽ​ ​കാ​ർ​ഡ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​എ​ടു​ക്കാം.​ ​മെ​ഡി​സെ​പി​ലെ​ ​പേ​ര് ​യൂ​സ​ർ​ ​ഐ.​ഡി​യാ​യും​ ​പെ​ൻ​ ​/​പി.​പി.​ഒ​ ​ന​മ്പ​ർ​ ​പാ​സ് ​വേ​ഡാ​യും​ ​ന​ൽ​കി​യു​മാ​ണ് ​ഇ​തു​ചെ​യ്യേ​ണ്ട​ത്.​ ​ചി​കി​ത്സ​യ്ക്കാ​യി​ ​ആ​ശു​പ​ത്രി​യി​ൽ​ ​പോ​കു​ന്ന​വ​ർ​ ​മെ​ഡി​സെ​പ് ​കാ​ർ​ഡി​ന് ​പു​റ​മെ​ ​മ​റ്റേ​തെ​ങ്കി​ലും​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡും​ ​ക​രു​ത​ണം.

പ​ദ്ധ​തി​യി​ൽ​ ​എം​പാ​ന​ൽ​ ​ചെ​യ്ത​ ​ആ​ശു​പ​ത്രി​ക​ളു​ടെ​ ​പ​രി​ഷ്ക​രി​ച്ച​ ​പ​ട്ടി​ക​ ​പു​റ​ത്തി​റ​ക്കി.​ 240​ഒാ​ളം​ ​ആ​ശു​പ​ത്രി​ക​ളാ​ണ് ​ഇ​തി​ലു​ള്ള​ത്.​ ​അ​തേ​സ​മ​യം​ ​ഏ​താ​നും​ ​പ്ര​മു​ഖ​ ​ആ​ശു​പ​ത്രി​ക​ൾ​ ​പ​ദ്ധ​തി​യി​ൽ​ ​ചേ​ർ​ന്നി​ട്ടി​ല്ല.​ ​വ​രും​ദി​വ​സ​ങ്ങ​ളി​ൽ​ ​ലി​സ്റ്റ് ​പ​രി​ഷ്ക​രി​ക്കു​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​വൃ​ത്ത​ങ്ങ​ൾ​ ​അ​റി​യി​ച്ചു.

Advertisement
Advertisement