സ്വാമി മധുശ്രീ ജ്ഞാനതപസ്വി നിര്യാതനായി.
Friday 01 July 2022 11:40 PM IST
പോത്തൻകോട്: ശാന്തിഗിരി ആശ്രമം ഗുരുധർമ്മ പ്രകാശസഭയിലെ മുതിർന്ന അംഗം സ്വാമി മധുശ്രീ ജ്ഞാനതപസ്വി (എസ്.എസ്. രാജ്കുമാർ) നിര്യാതനായി. 66 വയസായിരുന്നു. മുരുക്കുംപുഴ ശാരദാ ഭവനിൽ കെ. ശ്രീധരനും ശാരദയുമാണ് മാതാപിതാക്കൾ. 1969ൽ ശാന്തിഗിരി ആശ്രമത്തിലെത്തി. ബ്രഹ്മചര്യം സ്വീകരിച്ചശേഷം 2009 ഒക്ടോബർ 24ന് സന്യാസദീക്ഷ സ്വീകരിച്ചു. ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ യൂണിറ്റുകളുടെയും ഉപാശ്രമങ്ങളുടെയും ചുമതല വഹിച്ചിട്ടുണ്ട്. സഹോദരങ്ങൾ: പ്രതാപ് കുമാർ, കുശല, പ്രമീള, സുനിൽകുമാർ, സുഭാഷ്, പരേതരായ ജയകുമാർ, ഷൈല, ജയശ്രീ. ഇന്ന് രാവിലെ 9ന് ശാന്തിഗിരി സ്‌പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12ന് എഡ്യുക്കേഷൻ സോണിൽ സംസ്‌കരിക്കും.