ഇന്ത്യൻ സ്പീച്ച് ആൻഡ് ഹിയറിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനം

Saturday 02 July 2022 12:44 AM IST

പത്തനംതിട്ട: ശ്രവണ സംസാര ചികിത്സാ വിഭാഗം വിദഗ്ദ്ധരുടെ സംഘടനയായ ഇന്ത്യൻ സ്പീച്ച് ആൻഡ് ഹിയറിംഗ് അസോസിയേഷൻ പതിനാലാമത് സംസ്ഥാന സമ്മേളനം തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇന്നും നാളെയുമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 10ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് ഡയറക്ടർ ഡോ.സന്ദീപ് താംബെ, നാഷണൽ സെക്രട്ടറി സുമൻകുമാർ എന്നിവർ പെങ്കടുക്കും. സമ്മേളനതിൽ ഇരുന്നൂറ്റി അൻപതോളം ഗവേഷണ വിദ്യാർത്ഥികളും മുന്നൂറിൽപരം പ്രൊഫഷണലുകളും പങ്കെടുക്കും. കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജുകളിലും ബി.എ.എസ്.എൽ.പി കോഴ്‌സുകൾ ഉടൻ ആരംഭിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. തെറാപ്പി സെന്ററുകളുടെ ഇൻസ്‌പെക്ഷനും രജിസ്‌ട്രേഷനും എത്രയും വേഗം നടപ്പാക്കണമെന്നും ജില്ലാ,താലൂക്ക് ആശുപത്രികളിലെ ഓഡിയോളജിസ്റ്റ് ആൻഡ് സ്പീച്ച് പത്തോളജി പോസ്റ്റുകളിലേക്ക് സ്ഥിരനിയമനം നടത്തണമെന്നും ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഡോ.പ്രേംജി, വൈസ് പ്രസിഡന്റ് അനീഷ് ബാബു, ഹ്യഷികേശ് മോഹൻ, ടി.പി മശ്ഹൂദ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement